മഹാരാഷ്ട്ര നിയമസഭയില്‍ ബിജെപി അവിശ്വാസവോട്ടെടുപ്പ് ആവശ്യപ്പെട്ടേക്കും

Update: 2022-06-28 07:10 GMT

മുംബൈ: രാഷ്ട്രീയപ്രതിസന്ധി രൂക്ഷമായ മഹാരാഷ്ട്രയില്‍ ബിജെപി ഉദ്ദവ് താക്കറെ സര്‍ക്കാരിനെതിരേ അവിശ്വാസവോട്ടെടുപ്പ് ആവശ്യപ്പെട്ടോക്കുമെന്ന് റിപോര്‍ട്ട്. വിമതശിവസേന നേതാവ് ഏക്‌നാഥ് ഷിന്‍ഡെയും ബിജെപി നേതാക്കളും ഈ ആവശ്യവുമായി ഗവര്‍മണറെ കാണാന്‍ സാധ്യതയുണ്ട്.

ഡെപ്യൂട്ടി സ്പീക്കറുടെ ഓഫിസുമായി ബന്ധപ്പെട്ട് അയോഗ്യതാ നോട്ടിസന്റെ പരിശോധന നടത്തണമെന്നും നോട്ടിസ് ലഭിച്ച എംഎല്‍എമാര്‍ക്ക് മറുപടി നല്‍കാന്‍ ജൂലൈ 12വരെ സമയം നീട്ടിയതും അവിശ്വാസം അവതരിപ്പിക്കുന്നത് തടയണമെന്നാവശ്യപ്പെട്ട ഹരജി തള്ളിയതുമാണ് പുതിയ നീക്കത്തിനു പിന്നല്‍.

ഇതേ കേസില്‍ ശിവസേന വിപ്പിനും ലജിസ്‌ളേറ്റീവ് പാര്‍ട്ടി നേതാവിനും കോടതി കത്തയച്ചിട്ടുണ്ട്.

വേഗത്തില്‍ തീരുമാനമെടുക്കുന്നത് തെറ്റായ ഫലമുണ്ടാക്കുമെന്ന് കോടതി ഡെപ്യൂട്ടി സ്പീക്കര്‍ക്ക് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

ഷിന്‍ഡെ അടക്കം 16 ശിവസേന എംഎല്‍എമാര്‍ക്ക് ഡെപ്യൂട്ടി സ്പീക്കര്‍ അയോഗ്യത നോട്ടിസ് അയച്ചിരുന്നു. ഇതിനെതിരേയാണ് ഷിന്‍ഡെപക്ഷം, കോടതിയെ സമീപിച്ചത്.

Similar News