ബിജെപിക്ക് താല്‍പര്യം കൊവിഡ് പ്രതിരോധത്തിനല്ല, തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍; വിമര്‍ശനവുമായി ശിവസേന
മുംബൈ: ബിജെപിക്ക് താല്‍പര്യം യുപി തിരഞ്ഞെടുപ്പില്‍ വിജയം വരിക്കുന്നതിനുള്ള നീക്കങ്ങള്‍ നടത്തുന്നതിലാണെന്നും കൊവിഡ് പ്രതിരോധപ്രവര്‍ത്തനങ്ങലല്ലെന്നും ശിവസേന മുഖപത്രം. ഉത്തര്‍പ്രദേശില്‍ പഞ്ചായത്ത് തിരഞ്ഞെടുപ്പിലെ പരാജയം മറികടന്ന് യുപി തിരഞ്ഞെടുപ്പില്‍ വിജയിക്കാനുളള തന്ത്രങ്ങള്‍ മെനയുകയാണ് ലക്ഷ്യം. മുഖപത്രമായ സാമ്‌നയിലാണ് ബിജെപിയെ കടുത്ത രീതിയില്‍ വിമര്‍ശിച്ച് എഡിറ്റോറിയല്‍ എഴുതിയിരിക്കുന്നത്.
പശ്ചിമ ബംഗാള്‍ തിരഞ്ഞെടുപ്പിലുണ്ടായ പരാജയം യുപിയില്‍ മറികടക്കുകയാണ് ലക്ഷ്യം. കൊവിഡിന്റെ ഈ കാലത്തും പ്രധാനമന്ത്രി നരേന്ദ്രമോദിയും ആഭ്യന്തരമന്ത്രി അമിത്ഷായും യുപി മുഖ്യമന്ത്രി ആദിത്യനാഥും ഒരുമിച്ച് ചേര്‍ന്ന് ചര്‍ച്ചചെയ്യുന്നത് മിഷന്‍ ഉത്തര്‍പ്രദേശിലെ തന്ത്രങ്ങളാണ്. രാജ്യത്തെ എല്ലാ കടമകളും ചെയ്തു തീര്‍ത്തെന്നും ഇനി അവശേഷിക്കുന്നത് യുപിയിലെ തിരഞ്ഞെടുപ്പ് മാത്രമാണെന്ന മട്ടിലാണ് പെരുമാറ്റം. വലിയ യോഗങ്ങളും റോഡ്‌ഷോകളും സംഘടിപ്പിക്കുന്നതിലാണ് ശ്രദ്ധ- സാമ്‌നയില്‍ പറയുന്നു.
തിരഞ്ഞെടുപ്പ പാര്‍ലമെന്ററി ജനാധിത്യത്തില്‍ പ്രധാനമാണെങ്കിലും ഈ സമയത്ത് ഇമേജ് വര്‍ധിപ്പിക്കുന്നതിലും പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ സംഭവിച്ചത് ആവര്‍ത്തിക്കാതിരിക്കാനും ശ്രമിക്കുന്നത് ശരിയല്ലെന്നും സാമ്‌ന കുറ്റപ്പെടുത്തി.