ബൈക്ക് നിയന്ത്രണം വിട്ട് അപകടം; യുവാവ് മരിച്ചു

Update: 2026-01-11 06:50 GMT

തിരുവനന്തപുരം: ബൈക്ക് നിയന്ത്രണം വിട്ട് വൈദ്യുതി പോസ്റ്റിലിടിച്ചുണ്ടായ അപകടത്തില്‍ ബൈക്ക് യാത്രക്കാരനായ യുവാവ് മരിച്ചു. തിരുവനന്തപുരത്തെ തേമ്പാമുട്ടം റെയില്‍വേ ക്രോസിനു സമീപം പുലര്‍ച്ചെ മൂന്നോടെയായിരുന്നു അപകടം.

ടെലിഫോണ്‍ ടവര്‍ ജോലിക്കാരനായ കോട്ടുകാല്‍ പുന്നയ്ക്കാട്ടുവിള വീട്ടില്‍ ജെ എസ് സുഭാഷ് (36) ആണ് മരിച്ചത്. കാട്ടാക്കടയിലെ ജോലികഴിഞ്ഞ് വീട്ടിലേക്ക് മടങ്ങവേയാണ് സംഭവം. പരിക്കേറ്റ് റോഡില്‍ കിടന്ന സുഭാഷിനെ നാട്ടുകാര്‍ ഉടനെ നെയ്യാറ്റിന്‍കര ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

Tags: