എടാട്ട് ഗര്‍ഭിണിയുമായി പോയ വാഹനം തകര്‍ത്ത കേസിലെ പ്രതിയായ ബിജെപി പ്രവര്‍ത്തകന്റെ ബൈക്ക് കത്തിച്ചു

Update: 2021-03-31 07:51 GMT

കണ്ണപൂരം: കണ്ണപുരം ഇരിണാവ് പാറപ്പുറത്ത് ബിജെപി പ്രവര്‍ത്തകന്റെ ബൈക്ക് തീവച്ച് നശിപ്പിച്ചു. പൊന്നന്‍ ഹൗസില്‍ ശ്രീരണ്‍ദീപിന്റെ പള്‍സര്‍ ബൈക്കാണ് കത്തിച്ചത്. വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ടിരുന്ന ബൈക്കാണ് തീവച്ചതെന്ന് പോലിസ് പറയുന്നു.

കഴിഞ്ഞ ദിവസം ബിജെപിയുടെ റോഡ് ഷോക്കിടയില്‍ പയ്യന്നൂര്‍ എടാട്ട് പൂര്‍ണ ഗര്‍ഭിണിയായ സ്ത്രീയെയും കൊണ്ട് ആശുപത്രിയിലേക്ക് പോയ വാഹനം തകര്‍ത്ത കേസില്‍ പ്രതിയാണ് ശ്രീരണ്‍ദീപ്. ചറുതാഴത്തെ പൂക്കാടത്ത് വീട്ടില്‍ നാസിലയെ (29) കൊണ്ടുപോയിരുന്ന വാഹനമാണ് തകര്‍ത്തത്.

തിങ്കളാഴ്ച വൈകീട്ട് ആറോടെ ചെറുതാഴത്തുനിന്നും പയ്യന്നൂരിലെ ആശുപത്രിയിലേക്ക് പോകുമ്പോള്‍ എടാട്ട് വെച്ച് ബജെപി കല്യാശ്ശേരി മണ്ഡലം റോഡ് ഷോയില്‍ പങ്കെടുത്ത പ്രവര്‍ത്തകര്‍ വാഹനം തടഞ്ഞുനിര്‍ത്തുകയും പ്രകോപനമേതുമില്ലാതെ വാഹനം അടിച്ചുതകര്‍ക്കുകയുമായിരുന്നു.

സംഭവവുമായി ബന്ധപ്പെട്ട് ശ്രീരണ്‍ദീപിനു പുറമെ കണ്ണപുരം ഇരിണാവ് സ്വദേശി സഹദേവന്റെ മകന്‍ പരത്തി ഹൗസില്‍ ദീപകിനെയും (28) അറസ്റ്റ് ചെയ്തിരുന്നു.

പോലിസ് അന്വേഷണം ഊര്‍ജിതപ്പെടുത്തി.

Similar News