ബെംഗളുരു വിമാനത്താവളത്തില്‍ വെള്ളം കയറി

Update: 2021-10-12 18:17 GMT
ബെംഗളുരു: കര്‍ണാടകയില്‍ മഴ ശക്തമായതോടെ ബെംഗളുരു വിമാനത്താവളത്തില്‍ വെള്ളം കയറി. വെള്ളപ്പൊക്കമായതിനാല്‍ ടാക്‌സികള്‍ നിരത്തിലിറക്കാന്‍ സാധിക്കാതെ വന്നതോടെ ട്രാക്ടറുകളിലാണ് ആളുകള്‍ വിമാനത്താവളത്തിലെത്തുന്നത്.

വളരെ ചുരുങ്ങിയ സമയത്തിനുള്ളില്‍ ബെംഗളൂരുവില്‍ 93 മില്ലീമീറ്റര്‍ മഴ ലഭിച്ചു, റോഡുകളെല്ലാം വെള്ളം നിറഞ്ഞു. നഗരത്തില്‍ ഇടിമിന്നലോട് കൂടടിയ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം വ്യക്തമാക്കുന്നത്.


Tags: