തെങ്ങ്കയറ്റത്തിനിടെ യന്ത്രത്തിന്റെ ബെല്‍റ്റ് പൊട്ടി; തൊഴിലാളിക്ക് രക്ഷകരായി അഗ്നിശമന സേന

മുചുകുന്ന് കോട്ട ക്ഷേത്രത്തിനു സമീപം ഞായറാഴ്ച വൈകീട്ടായിരുന്നു സംഭവം. മുചുകുന്ന് പാലേരി മീത്തല്‍മണി (51) നെയാണ് സാഹസികമായി രക്ഷപ്പെടുത്തിയത്.

Update: 2021-04-05 00:41 GMT

കൊയിലാണ്ടി: തെങ്ങ് കയറ്റത്തിനിടെ യന്ത്രത്തിന്റെ ബെല്‍റ്റ് പൊട്ടി താഴെ ഇറങ്ങാനാവാതെ തെങ്ങില്‍ കുടുങ്ങിയ തൊഴിലാളിയെ സാഹസികമായി കൊയിലാണ്ടി അഗ്‌നി രക്ഷാ സേനയും നാട്ടുകാരും ചേര്‍ന്ന് രക്ഷപ്പെടുത്തി.

മുചുകുന്ന് കോട്ട ക്ഷേത്രത്തിനു സമീപം ഞായറാഴ്ച വൈകീട്ടായിരുന്നു സംഭവം. മുചുകുന്ന് പാലേരി മീത്തല്‍മണി (51) നെയാണ് സാഹസികമായി രക്ഷപ്പെടുത്തിയത്. ബെല്‍റ്റ് പൊട്ടി 50 മീറ്റര്‍ ഉയരമുള്ള തെങ്ങില്‍ തൂങ്ങി കിടക്കുകയായിരുന്നു മീത്തല്‍മണി. നാട്ടുകാരുടെ ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് ഉടന്‍ അഗ്‌നി രക്ഷാ സേനയെ വിവരമറിയിക്കുകയും യൂണിറ്റും നാട്ടുകാരും ചേര്‍ന്ന്് രക്ഷപ്പെടുത്തുകയുമായിരുന്നു.

തെങ്ങിനു സമീപത്തുകൂടെ ഇലട്രിക് ലൈന്‍ പോകുന്നത് കാരണം ഇറക്കല്‍ സാഹസികമായിരുന്നു. ഫയര്‍ അസി.ഓഫിസര്‍ കെ ടി രാജീവന്‍, ഫയര്‍ ഓഫിസര്‍ കെ സതീശന്‍, എ പി ജിതേഷ്, പി കെ സജീഷ്, കെ എം മനു പ്രസാദ്, നാട്ടുകാരായ എകരത്ത് സന്തോഷ് എന്നിവര്‍ രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കി.


Tags:    

Similar News