നാടിന് മാതൃകയായി മാളയിലെ ഓട്ടോ ഡ്രൈവര്‍

Update: 2022-08-28 14:56 GMT

മാള: മഠത്തുംപടിയില്‍ നിന്ന് കളഞ്ഞു കിട്ടിയ പേഴ്‌സ് ഉടമസ്ഥനു തിരിച്ചുനല്‍കിയ ഓട്ടോഡ്രൈവര്‍ക്ക് അഭിവാദ്യമര്‍പ്പിച്ച് സഹപ്രവര്‍ത്തകരും സുഹൃത്തുക്കളും. പൂപ്പത്തി സ്വദേശി ശ്യാമിന്റെ പേഴ്‌സാണ് കാണാതായത്. കുഴൂരിലെ ഓട്ടോ ഡ്രൈവര്‍ വി കെ സുബ്രഹ്മണ്യനാണ് പേഴ്‌സ് കളഞ്ഞുകിട്ടിയത്.

ചേന്ദമംഗലത്തേക്ക് ഓട്ടം പോയി തിരികെ വരുമ്പോഴാണ് മഠത്തുംപടി ജഡ്ജിമുക്കിലെ റോഡിലുള്ള വെള്ളക്കെട്ടില്‍ പേഴ്‌സ് കിടക്കുന്നത് സുബ്രഹ്മണ്ണ്യന്‍ കണ്ടത്. പേഴ്‌സ് തുറന്ന് നോക്കിയപ്പോള്‍ പൈസ കൂടാതെ എടിഎം കാര്‍ഡ്, പാന്‍കാര്‍ഡ്, ആധാര്‍കാര്‍ഡ്, ലൈസന്‍സ് തുടങ്ങിയ വിലപിടിപ്പുള്ളവയും ഉണ്ടെന്ന് മനസ്സിലായി. തുടര്‍ന്ന് കുഴൂര്‍ ഓട്ടോറിക്ഷാ സ്റ്റാന്റില്‍ എത്തി നമ്പറിലേക്ക് വിളിച്ച് വരുത്തി പേഴ്‌സ് നല്‍കുകയായിരുന്നു.

Similar News