ആക്രമണം കടുപ്പിക്കുന്നു; കീവ് നിവാസികളോട് നഗരം വിടാന്‍ റഷ്യന്‍ പ്രതിരോധ മന്ത്രാലയം

Update: 2022-03-01 16:13 GMT

കീവ്; യുക്രെയ്ന്‍ തലസ്ഥാനമായ കീവില്‍ ആക്രമണം രൂക്ഷമാക്കുമെന്നും കൂടുതല്‍ സൂക്ഷ്മമായ ആയുധങ്ങള്‍ പ്രയോഗിക്കുമെന്നും റഷ്യന്‍ പ്രതിരോധ മന്ത്രാലയം മുന്നറിയിപ്പുനല്‍കി. ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ നഗരം വിട്ടുപോകാന്‍ കീവ് നിവാസികളോട് പ്രതിരോധ മന്ത്രാലയം നിര്‍ദേശിച്ചു.

യുക്രെയ്ന്‍ സര്‍ക്കാരിന്റെ നിര്‍ദേശത്തിന്റെ അടിസ്ഥാനത്തില്‍ റഷ്യക്കെതിരേ ആക്രമണത്തില്‍ ഏര്‍പ്പെടുന്നവരോടും കീവ് സ്വദേശികളോടും നാടുവിടാനാണ് പ്രതിരോധ മന്ത്രാലയത്തിന്റെ വാര്‍ത്താകുറിപ്പില്‍ പറയുന്നത്.

വലിയൊരു വാഹനവ്യൂഹം കീവിലേക്ക് പുറപ്പെട്ടതായി മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്യുന്നു.

റഷ്യയും യുക്രെയ്‌നും തമ്മിലുള്ള രണ്ടാംവട്ട ചര്‍ച്ച നാളെ തുടങ്ങാനിരിക്കെയാണ് റഷ്യ ആക്രമണം ശക്തമാക്കുന്നത്.

ബെലാറസ് റഷ്യന്‍ അതിര്‍ത്തിയിലാണ് ചര്‍ച്ച നടക്കുക. ഇന്നലെ നടന്ന ആദ്യ ഘട്ട ചര്‍ച്ച പരാജയപ്പെട്ടിരുന്നു.

മോസ്‌കൊയുമായുള്ള ബന്ധമുപയോഗിച്ച് ആക്രമണം നില്‍ത്തിവയ്ക്കാന്‍ ഇടപെടല്‍ നടത്താന്‍ യുക്രെയ്ന്‍ വിദേശകാര്യമന്ത്രി ഡിമിട്രോ കുലേബ ചൈനീസ് വിദേശകാര്യമന്ത്രിയോട് പറഞ്ഞു. 

Tags: