അതിഥി തൊഴിലാളികളെയും കൊണ്ടുവന്ന കേരള ബസുകള്‍ ഉടന്‍ സംസ്ഥാനം വിടണമെന്ന് അസം സര്‍ക്കാര്‍

പത്ത് ദിവസത്തിനകം എല്ലാ ബസുകളും സംസ്ഥാനം വിടണമെന്നും ഇല്ലെങ്കില്‍ ബസുകള്‍ സറണ്ടര്‍ ചെയ്യുമെന്നുമാണ് അസം സര്‍ക്കാറിന്റെ ഭീഷണി.

Update: 2021-05-23 10:10 GMT

ഗുവാഹത്തി: അസമിലേക്ക് അതിഥി തൊഴിലാളികളെയും കൊണ്ട് കേരളത്തില്‍ നിന്നും പോയ ബസുകള്‍ ഉടന്‍ സംസ്ഥാനം വിടണമെന്ന് അസം സര്‍ക്കാര്‍. തിരികെപ്പോരാന്‍ യാത്രക്കാരെ നല്‍കാമെന്നു പറഞ്ഞ ഏജന്റുമാര്‍ കബളിപ്പിച്ചതിനെ തുടര്‍ന്ന് 400ഓളം ബസുകളാണ് അസമിലെ വിവിധയിടങ്ങളിലായി കുടുങ്ങിക്കിടക്കുന്നത്. തിരികെപ്പോകാന്‍ ഡീസലടിക്കാനുള്ള പണം പോലും കൈയിലില്ലാത്തിനാലാണ് ബസുകള്‍ അസമില്‍ തന്നെ നിര്‍ത്തിയിട്ട് കേരളത്തിലേക്കുള്ള യാത്രക്കാരെ കാത്തു കിടക്കുന്നത്. പത്ത് ദിവസത്തിനകം എല്ലാ ബസുകളും സംസ്ഥാനം വിടണമെന്നും ഇല്ലെങ്കില്‍ ബസുകള്‍ സറണ്ടര്‍ ചെയ്യുമെന്നുമാണ് അസം സര്‍ക്കാറിന്റെ ഭീഷണി. 17 ദിവസമായി ബസുകള്‍ അസമില്‍ കുടുങ്ങിക്കിടക്കുകയാണ്.

ഡീസലടിക്കാനുള്ള പണം കൈയിലില്ലെന്ന് ബസ് ജീവനക്കാര്‍ പറഞ്ഞു. കണ്ണൂര്‍, കോഴിക്കോട്, പെരുമ്പാവൂര്‍ എന്നിവിടങ്ങളില്‍ നിന്നുള്ള ബസുകളാണ് കൂടുതലും. തങ്ങളുടെ കൈയില്‍ ഭക്ഷണത്തിന് പോലും പണമില്ലെന്നും ഇവര്‍ പറഞ്ഞു. അടിന്തരമായി സര്‍ക്കാരും ഗതാഗത വകുപ്പും ഇക്കാര്യത്തില്‍ ഇടപെടണമെന്ന് ബസ് തൊഴിലാളികള്‍ ആവശ്യപ്പെട്ടു.

Tags:    

Similar News