കുടിശ്ശിക അനുവദിച്ചില്ല; പെരിന്തല്‍മണ്ണ ട്രഷറിക്കു മുന്‍പില്‍ പെന്‍ഷന്‍കാരുടെ പ്രതിഷേധം
പെരിന്തല്‍മണ്ണ: 2021 ആഗസ്റ്റ്, നവംബര്‍ മാസങ്ങളിലായി അനുവദിക്കേണ്ടിയിരുന്ന പെന്‍ഷന്‍ കുടിശ്ശിക അനുവദിക്കാത്തതില്‍ പെന്‍ഷന്‍കാരുടെ പ്രതിഷേധം. 2021 ആഗസ്റ്റ് തുടങ്ങി രണ്ട് മാസങ്ങളിലായി അനുവദിക്കേണ്ട തുക 2022-23, 2023-24 വര്‍ഷങ്ങളിലെ അനുവദിക്കുവെന്ന് പറയുന്നത് സര്‍ക്കാരിന്റെ വഞ്ചനയാണെന്ന് കേരളാ സ്‌റ്റേറ്റ് സര്‍വ്വീസ് പെന്‍ഷനേഴ്‌സ് അസോസിയേഷന്‍ ആരോപിച്ചു.
തൊഴിലാളി വിരുദ്ധമായ ഉത്തരവിറക്കി പെന്‍ഷന്‍കാരെ വഞ്ചിച്ച സര്‍ക്കാറിന്റെ നിലപാടില്‍ പ്രതിഷേധിച്ച് പെന്‍ഷന്‍കാര്‍ ഇന്ന് കരിദിനമായി ആചരിച്ചു.
പെരിന്തല്‍മണ്ണ സബ്ബ് ട്രഷറിക്ക് മുമ്പില്‍ നടന്ന പ്രതിഷേധ പരിപാടി സംസ്ഥാന സമിതി അംഗം ജോര്‍ജ് കൊളത്തൂര്‍ ഉത്ഘാടനം ചെയ്തു.മ ത്തളി ബാലകൃഷ്ണന്‍ മാസ്റ്റര്‍ കൃഷ്ണന്‍ കെ പി നാരായണനുണ്ണി മാസ്റ്റര്‍, എം രാമചന്ദ്രന്‍, സുധാകരന്‍ കെ എസ്സ്, ഉണ്ണീന്‍ കുട്ടി കെ പി, വി കെ ഹംസ എന്നിവര്‍ പങ്കെടുത്തു.