'പ്രതീക്ഷ' സര്‍വീസ് സെന്ററിന്റെ പ്രവര്‍ത്തനങ്ങള്‍ ശ്ലാഘനീയമെന്ന് ഡോ. ശ്രീജയന്‍
കോഴിക്കോട്: പ്രതീക്ഷ സര്‍വ്വീസ് സെന്ററിന്റെ പ്രവര്‍ത്തനങ്ങള്‍ ശ്ലാഘനീയമാണെന്ന് മെഡിക്കല്‍ കോളേജ് സൂപ്രണ്ട് ഡോ. ശ്രീജയന്‍ പറഞ്ഞു. മോര്‍ച്ചറി പരിസരത്ത് പ്രതീക്ഷ സ്ഥാപിച്ച കുടിവെള്ള പദ്ധതി ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
കേരള മദ്‌റസ ക്ഷേമനിധി ചെയര്‍മാന്‍ എം പി അബ്ദുല്‍ ഗഫൂര്‍ മുഖ്യാതിഥിയായിരുന്നു. പ്രതീക്ഷ യൂനിറ്റ് പ്രസിഡന്റ് ബഷീര്‍ തായനാരി അധ്യക്ഷത വഹിച്ചു. മെഡിക്കല്‍ കോളേജ് വികസന സമിതി അംഗം അലി മേപ്പാല, പ്രതീക്ഷ സംസ്ഥാന സമിതി അംഗങ്ങളായ മുസ്തഫ കൊമ്മേരി , പി.നിസാര്‍ അഹമ്മദ്, മോര്‍ച്വറി പോലീസ് ഇന്‍ചാര്‍ജ് അനില്‍, പ്രതീക്ഷ യൂനിറ്റ് അംഗങ്ങളായ കബീര്‍ ചാത്തമംഗലം, ഉസ്മാന്‍ മാവൂര്‍, അബ്ദുല്‍ ഖയ്യൂം , കൊന്തളത്ത് റസാഖ് മാസ്റ്റര്‍, നാസര്‍ മായനാട്, റഊഫ് കുറ്റിച്ചിറ എന്നിവര്‍ സംബന്ധിച്ചു.