ദേശീയപാത നിര്‍മാണത്തിലെ ദീര്‍ഘവീക്ഷണമില്ലായ്മയാണ് അപകടത്തിന് കാരണം: പി ഷെരീഖാന്‍ മാസ്റ്റര്‍

വേങ്ങര: ദേശീയപാത വികസനത്തിലെ ദീര്‍ഘവീക്ഷണമില്ലായ്മയാണ് കൂരിയാട് പാതയുടെ തകര്‍ച്ചക്ക് കാരണമെന്ന് എസ്ഡിപിഐ വേങ്ങര മണ്ഡലം പ്രസിഡന്റ് പി ഷെരീഖാന്‍ മാസ്റ്റര്‍ അഭിപ്രായപ്പെട്ടു. കഴിഞ്ഞ കാലവര്‍ഷത്തിലും കൂരിയാട് സര്‍വീസ് റോഡ് തകര്‍ന്നിരുന്നു. കാലവര്‍ഷം തുടങ്ങുംമുമ്പെയാണ് ഇത്തവണ ദേശീയപാത നിലംപൊത്തിയത്. ചെറിയ മഴക്ക് പോലും വെള്ളം കെട്ടിനില്‍ക്കുന്ന കൂരിയാട് പാടത്ത് മതിയായ സംരക്ഷണമൊരുക്കാതെ കെട്ടിപ്പൊക്കി പാതയൊരുക്കിയതാണ് ഇപ്പോഴത്തെ അപകടത്തിന് കാരണം. ഉയരം കുറച്ചും ശാസ്ത്രീയമായ സംരക്ഷണമൊരുക്കിയും വികസനത്തിലെ അപാകതകള്‍ പരിഹരിച്ച് ജനങ്ങളുടെ ഭീതിയകറ്റണം. കൂരിയാട് പാടത്തെ തോടുകളും ജലസംഭരണികളും ശുചീകരിച്ച് വെള്ളം ഒഴിഞ്ഞുപോകാനുള്ള സൗകര്യമൊരുക്കി യാത്രാ സുരക്ഷിതമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.