പാരാഗ്ലൈഡിങിനിടെ അപകടത്തില്‍പ്പെട്ട 91കാരന്‍ രക്ഷപ്പെട്ടു

വൃദ്ധനായ പാര്‍ഗ്ലൈഡര്‍ക്ക് കാലില്‍ ചെറിയ മുറിവു മാത്രമാണ് സംഭവിച്ചതെന്ന് രക്ഷാപ്രവര്‍ത്തകര്‍ പറഞ്ഞു.

Update: 2020-11-16 04:22 GMT

സിഡ്നി: പാരാഗ്ലൈഡിങ്ങിനിടെ അപകടത്തില്‍പ്പെട്ട 91കാരന്‍ അത്ഭുതകരമായി രക്ഷപ്പെട്ടു. സിഡ്നിയുടെ വടക്കന്‍ ബീച്ചുകള്‍ക്ക് സമീപം മലമുകളില്‍ നിന്നും ഗ്ലൈഡ് ചെയ്ത ആസ്‌ട്രേലിയക്കാരനായ 91 കാരന്‍ ഗ്ലൈഡര്‍ തകര്‍ന്ന് കടലില്‍ പതിക്കുകയായിരുന്നു. ഞായറാഴ്ച വൈകീട്ട് 6.00 ഓടെ വാരിവുഡിനടുത്ത് കലില്‍ കാണപ്പെട്ട ഇദ്ദേഹത്തെ നാട്ടുകാരാണ് വെള്ളത്തില്‍ നിന്ന് രക്ഷിച്ചത്.




 


അപകടത്തില്‍പ്പെട്ടയാളുടെ പേര് പുറത്തുവിട്ടിട്ടില്ല. വൃദ്ധനായ പാര്‍ഗ്ലൈഡര്‍ക്ക് കാലില്‍ ചെറിയ മുറിവു മാത്രമാണ് സംഭവിച്ചതെന്ന്് രക്ഷാപ്രവര്‍ത്തകര്‍ പറഞ്ഞു.

Tags: