പൂക്കിപ്പറമ്പില്‍ യുവാവിന്റെ 2 ദിവസം പഴക്കമുള്ള മൃതദേഹം കണ്ടെത്തി

Update: 2021-09-17 17:50 GMT

തിരൂരങ്ങാടി: പൂക്കിപ്പറമ്പ് ചോലക്കുണ്ടില്‍ യുവാവിന്റെ 2 ദിവസം പഴക്കമുള്ള മൃതദേഹം കണ്ടെത്തി. തെന്നല അറക്കല്‍ സ്വദേശി പരേതനായ മുക്കോയി ചൂലന്റെ മകന്‍ ശശി (44) യുടെ മൃതദേഹമാണ് കണ്ടെത്തിയത്.


രണ്ട് ദിവസത്തെ പഴക്കമുണ്ട്. 60 അടിയോളം താഴ്ചയിലാണ് മൃതദേഹം കിടക്കുന്നത്. മൃതദേഹം സംഭവസ്ഥലത്ത് തന്നെ സൂക്ഷിച്ചിരിക്കയാണ്. നാളെ താലൂക്ക് ആശുപത്രിയില്‍ പോസ്റ്റ് മോര്‍ട്ടത്തിന് ശേഷം സംസ്‌കരിക്കും. സഹോദരങ്ങള്‍: സേതുമാധവന്‍, വേലായുധന്‍, പപ്പന്‍, സരോജിനി.




Tags: