15 കാരന്‍ ക്വാറിയിലെ വെള്ളക്കെട്ടില്‍ മുങ്ങി മരിച്ചു

കുണ്ടൂര്‍കുന്ന് ടിഎസ്എന്‍എം സ്‌കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥിയാണ്.നാട്ടുകല്‍ പോലിസ് ഇന്‍ക്വസ്റ്റ് നടത്തി.

Update: 2019-03-28 16:27 GMT
പെരിന്തല്‍മണ്ണ: നാട്ടുകല്‍ 55ല്‍ തെയ്യോട്ടുചിറ റോഡില്‍ പുല്ലൂര്‍ശന്‍ സൈഫുദ്ദീന്റെ മകന്‍ സുനൈഫ് (15) ആണ് ക്വാറിയിലെ വെള്ളക്കെട്ടില്‍ മുങ്ങി മരിച്ചത്. ഇന്നു രാവിലെയായിരുന്നു സംഭവം. കുണ്ടൂര്‍കുന്ന് ടിഎസ്എന്‍എം സ്‌കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥിയാണ്.നാട്ടുകല്‍ പോലിസ് ഇന്‍ക്വസ്റ്റ് നടത്തി. പെരിന്തല്‍മണ്ണ ജില്ലാ ആശുപത്രിയില്‍ പോസ്റ്റ് മോര്‍ട്ടം നടത്തി. സംഭവമറിഞ്ഞ് പിതാവ് സൈഫുദ്ദീന്‍ ബഹറൈനില്‍ നിന്ന് എത്തിയിട്ടുണ്ട്.ഖബറടക്കം ഇന്ന് രാത്രി 10ന് തെയ്യോട്ടുചിറ ജുമാ മസ്ജിദ് ഖബര്‍ സ്ഥാനില്‍. ഉമ്മ: റസീന നാഗൂര്‍ (നാട്ടുകല്‍), സഹോദരങ്ങള്‍: ഷാറൂഫ്, റിഷാന്‍.




Tags:    

Similar News