പരീക്ഷണം നടത്താന്‍ 12 വയസ്സുകാരന്‍ വിഴുങ്ങിയത് 54 കാന്ത ഗോളങ്ങള്‍

Update: 2021-02-10 11:55 GMT

ബ്രിട്ടന്‍: സ്വയം കാന്തമായി മാറാന്‍ ബ്രിട്ടനിലെ 12 വയസ്സുകാരന്‍ വിഴുങ്ങിയത് 54 കാന്ത ഗോളങ്ങള്‍. റൈലി മോറിസണ്‍ എന്ന കുട്ടിയാണ് 54 കാന്ത ഗോളങ്ങള്‍ വിഴുങ്ങിയത്. കാന്തഗോളങ്ങള്‍ വിഴുങ്ങിയാല്‍ ദേഹത്ത് ചെമ്പ് പറ്റിപ്പിടിക്കുമോ എന്ന പരീക്ഷണത്തിന്റെ ഭാഗമായിട്ടായിരുന്നു സാഹസം. എന്നാല്‍ വയറില്‍ അസ്വസ്ഥത അനുഭവപ്പെടുകയും കാന്ത ഗോളങ്ങള്‍ പുറത്തുവരാതിരിക്കുകയും ചെയ്തു. തുടര്‍ന്ന് റൈലി അമ്മയോട് പറയുകയായിരുന്നു.


തുടര്‍ന്ന് ആശുപത്രിയിലെത്തിച്ച് എക്‌സ്‌റേ എടുത്തപ്പോള്‍ വയറ്റില്‍ ചെറിയ ഗോളങ്ങള്‍ വയറ്റില്‍ കാണപ്പെട്ടു. ആറ് മണിക്കൂര്‍ നീണ്ട ശസ്ത്രക്രിയയിലൂടെയാണ് എല്ലാ കാന്തങ്ങളും റൈലിയുടെ വയറില്‍ നിന്ന് എടുത്ത് മാറ്റിയത്. പുറത്തെടുത്ത് എണ്ണിയപ്പോഴാണ് 54 കാന്തഗോളങ്ങളാണ് കുട്ടി വിഴുങ്ങിയതെന്ന് കണ്ടെത്തിയത്. ശാസ്ത്ര തത്പരനായ റൈലി നേരത്തെയും വ്യത്യസ്തമായി വസ്തുക്കള്‍ ഉപയോഗിച്ച് പരീക്ഷണം നടത്തിയിരുന്നതായി വീട്ടുകാരോട് സമ്മതിച്ചു.




Tags: