മെഡിക്കല്‍ കോളേജില്‍ ഗര്‍ഭിണികള്‍ക്ക് കരുതലായി 'താരാട്ട് ' അലമാര

Update: 2022-10-24 04:45 GMT

കൊച്ചി: പാവപ്പെട്ടവരായ ഗര്‍ഭിണികള്‍ക്ക് കരുതലിന്റെ ' താരാട്ട്' ഒരുക്കിയിരിക്കുകയാണ് ടെക്‌നോപോളിസ് റോട്ടറി ക്ലബ്ബിന്റെ സഹകരണത്തോടെ എറണാകുളം സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ്. മെഡിക്കല്‍ കോളേജിലെലേബര്‍ റൂമിലെ 'താരാട്ട്' അലമാരയില്‍ ഗര്‍ഭിണികള്‍ക്ക് പ്രസവ ആവശ്യത്തിനായി വേണ്ടിവരുന്ന വസ്ത്രങ്ങളും സാനിറ്ററി പാഡുകളും ഉള്‍പ്പെടെയുള്ള അവശ്യസാധനങ്ങള്‍ ഒരുക്കിയിരിക്കുന്നു.

ലേബര്‍ റൂം ഇന്‍ ചാര്‍ജ് നഴ്‌സിംഗ് ഓഫിസര്‍ക്കാണ് അലമാരയുടെ ചുമതല. അവശ്യസാധനങ്ങള്‍ തീരുമ്പോള്‍ റോട്ടറി ക്ലബ്ബ് വീണ്ടും അവ അലമാരയില്‍ നിറയ്ക്കും.

റോട്ടറി അസിസ്റ്റന്റ് ഗവര്‍ണര്‍ ജയരാജ് കുളങ്ങര, റോട്ടറി പ്രസിഡന്റ് ലിയാക്കത് അലി, തോമസ് ഫിലിപ്പ് , റോട്ടറി അംഗം രാജേഷ്,കൗണ്‍സിലര്‍ സുധാമണി തുടങ്ങിയവര്‍ പങ്കെടുത്തു.

Tags: