മഹാരാഷ്ട്ര: താനെയില്‍ കൊവിഡ് രോഗികളുടെ എണ്ണം 30,000 കടന്നു

ഇന്നലെ മാത്രം 1345 പേര്‍ക്കാണു താനെ ജില്ലയില്‍ രോഗം സ്ഥിരീകരിച്ചത്. മുംബൈ കഴിഞ്ഞാല്‍ ഏറ്റവും അധികം കൊവിഡ് രോഗികളുള്ളത് താനെ ജില്ലയിലാണ്

Update: 2020-06-29 04:33 GMT

മുംബൈ: മഹാരാഷ്ട്രയിലെ താനെ ജില്ലയില്‍ കൊവിഡ് രോഗികളുടെ എണ്ണം 30,000 കടന്നു. ഇന്നലെ മാത്രം 1345 പേര്‍ക്കാണു താനെ ജില്ലയില്‍ രോഗം സ്ഥിരീകരിച്ചത്. മുംബൈ കഴിഞ്ഞാല്‍ ഏറ്റവും അധികം കൊവിഡ് രോഗികളുള്ളത് താനെ ജില്ലയിലാണ്.

അതേസമയം, കൊവിഡ് വ്യാപനം അതിരൂക്ഷമായി തുടരുന്ന മഹാരാഷ്ട്രയില്‍ ഇന്നലെ 156 പേര്‍കൂടി മരിച്ചു. 5,496 പേര്‍ക്കാണ് ഇന്ന് സംസ്ഥാനത്ത് രോഗം സ്ഥിരീകരിച്ചത്. 1,64,626 പേര്‍ക്കാണ് ഇതുവരെ സംസ്ഥാനത്ത് കൊവിഡ് ബാധിച്ചത്. 70,670 പേരാണ് ഇനി ചികില്‍സയിലുള്ളത്. 2330 പേര്‍ ഇന്നലെ രോഗമുക്തരായി ആശുപത്രി വിട്ടതായി ആരോഗ്യ വകുപ്പ് അധികൃതര്‍ പറഞ്ഞു. ഇതോടെ ഇതുവരെ രോഗമുക്തരായവരുടെ എണ്ണം 86,575 ആയി. അയല്‍ ജില്ലയായ പല്‍ഗാര്‍ ജില്ലയില്‍ 4,244 കേസുകളാണുള്ളത്, ഇതുവരെ 120 പേര്‍ അണുബാധ മൂലം മരിച്ചു.




Tags:    

Similar News