താനാളൂര്‍ കനിവ് ട്രസ്റ്റ് ഹെല്‍ത്ത് കാര്‍ഡ് വിതരണവും ഉപഹാരസമര്‍പ്പണവും നടത്തി
താനാളൂര്‍: ജീവകാരുണ്യ പ്രവര്‍ത്തനരംഗത്ത് 15 വര്‍ഷക്കാലമായി ശ്രദ്ധേയമായ പ്രവര്‍ത്തനങ്ങള്‍ കാഴ്ചവെച്ചുകൊണ്ടിരിക്കുന്ന താനാളൂര്‍ കനിവ് ചാരിറ്റബ്ള്‍ ട്രസ്റ്റിന്റെ കീഴില്‍ നിര്‍ധനകുടുംബങ്ങള്‍ക്ക് നല്‍കിവരുന്ന ഹെല്‍ത്ത് കാര്‍ഡിന്റെ വിതരണോല്‍ഘടനം താനാളൂര്‍ പഞ്ചായത്ത് പ്രസിഡന്റ് കെ. എം. മല്ലിക ടീച്ചര്‍ നിര്‍വഹിച്ചു.
സമൂഹത്തില്‍ കഷ്ടത അനുഭവിക്കുന്നവര്‍ക്ക് ആശ്വാസത്തിന്റെ കൈത്തിരി സമ്മാനിക്കുന്നതില്‍ താനാളൂര്‍ കനിവ് ട്രസ്റ്റ് നടത്തുന്ന സേവനം നിസ്തുലമാണെന്ന് പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു. കനിവ് ചെയര്‍മാനും െ്രെപഡ് ഓഫ് താനൂര്‍ പുരസ്‌കാര ജേതാവുമായ ഉബൈദുല്ല താനാളൂരിന് കനിവു നല്‍കുന്ന ഉപഹാരം മലപ്പുറം ജില്ലാ പഞ്ചായത്ത് മെമ്പര്‍ വി കെ എം ഷാഫി സമ്മാനിച്ചു.
ജീവകാരുണ്യ പ്രവര്‍ത്തനം മുഖമുദ്രയാക്കിയെടുക്കാന്‍ പൊതുസമൂഹം തയ്യാറാവണമെന്നും മറ്റുള്ളവര്‍ക്ക് ആശ്വാസത്തിന്റെ കൈത്താങ്ങായി പ്രവര്‍ത്തിക്കുവാനും സഹജീവികളോട് കരുണ കാണിക്കുവാനും അവസരം സൃഷ്ടിക്കണമെന്നും ജില്ലാ പഞ്ചായത്ത് മെമ്പര്‍ ആഹ്വാനം ചെയ്തു.
ലഹരിവസ്തുക്കളുടെ ഉപയോഗം ഇല്ലാതാക്കുവാന്‍ കര്‍മ്മ പദ്ധതികള്‍ ആവിഷ്‌കരിക്കണമെന്നും സര്‍ക്കാരിന്റെ മദ്യനയം തിരുത്തപ്പെ ടേണ്ടതാണെന്നും ബോധവല്‍ക്കരണ ക്ലാസ് നടത്തിയ ലഹരി നിര്‍മാര്‍ജന സമിതി യുവജനവിഭാഗം സംസ്ഥാന വൈസ് പ്രസിഡന്റ് ടിപിഎം മുഹസിന്‍ ബാബു പറഞ്ഞു.
കനിവ് ട്രസ്റ്റ് വൈസ് ചെയര്‍മാന്‍ വടുതല മുഹമ്മദ് ഹാജി അധ്യക്ഷത വഹിച്ചു. താനൂര്‍ ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ ആബിദാ ഫൈസല്‍, താനാളൂര്‍ ഗ്രാമപഞ്ചായത്ത് മെമ്പര്‍ അബ്ദുല്‍ മജീദ് മംഗലത്ത്, വി പി എം അബ്ദുറഹ്മാന്‍ മാസ്റ്റര്‍, കെ ടി ഇസ്മായില്‍ മാസ്റ്റര്‍, എന്‍ കെ മുസ്തഫ, വിപി ആബിദ്, പി സഫീര്‍ മാസ്റ്റര്‍ പ്രസംഗിച്ചു.
