ജനം വോട്ട് ചെയ്തത് മദ്യം സുലഭമാക്കാനല്ല; മദ്യനയത്തില്‍ നിന്ന് സര്‍ക്കാര്‍ പിന്‍മാറണമെന്ന് താമരശേരി ബിഷപ്പ്

Update: 2022-04-03 02:52 GMT

കോഴിക്കോട്: സര്‍ക്കാരിന്റെ പതിയ മദ്യനയത്തിനെതിരെ താമരശേരി ബിഷപ്പ് റെമിജിയോസ് ഇഞ്ചനാനിയില്‍. തുടര്‍ഭരണത്തിനായി ജനം വോട്ട് ചെയ്തത് മദ്യം സുലഭമാക്കാനല്ല. പുതിയ മദ്യനയം അപലപനീയമാണ്. മദ്യപാനികളുടെ എണ്ണം കൂട്ടുന്ന നയമാണിത്. സാധാരണക്കാരുടെ ദൗര്‍ബല്യമാണ് സര്‍ക്കാര്‍ ചൂഷണം ചെയ്യുന്നത്. ഐ ടി പാര്‍ക്കുകളില്‍ മദ്യമാകാം എന്ന നയം മദ്യപാനികളുടെ എണ്ണം വര്‍ധിപ്പിക്കും. പുതിയ മദ്യനയത്തില്‍ നിന്ന് സര്‍ക്കാര്‍ പിന്‍മാറണം എന്നും താമരശേരി ബിഷപ്പ് പറഞ്ഞു.

Tags: