തലശ്ശേരി റെയില്‍വെ എസ്‌കലേറ്റര്‍ പ്രവര്‍ത്തിക്കാത്തത് മുല്ലപ്പള്ളിയുടെ അനാസ്ഥമൂലം: മുസ്തഫ കൊമ്മേരി
സ്ഥിരം ഇലക്ട്രീഷനെ നിയമിക്കാന്‍ ഒരു വിധ ഇടപെടലും എംപിയുടെ ഭാഗത്ത് നിന്ന് ഉണ്ടായിട്ടില്ല. വയോജനങ്ങള്‍ക്കും രോഗികള്‍ക്കും ഏറെ പ്രയോജനകരമായ എസ്‌കലേറ്റര്‍ മതിയായ ഗുണമേന്‍മയില്ലാത്തതാണെന്ന ആരോപണം അന്വേഷണ വിധേയമാക്കണമെന്നും മുസ്തഫ കൊമ്മേരി ആവശ്യപ്പെട്ടു.

തലശ്ശേരി: തലശ്ശേരി റെയില്‍വെ സ്‌റ്റേഷനില്‍ സ്ഥാപിച്ച എസ്‌കലേറ്റര്‍ പ്രവര്‍ത്തനരഹിതമായത് മുല്ലപള്ളി രാമചന്ദ്രന്റെ അനാസ്ഥ മൂലമാണെന്ന് എസ്ഡിപിഐ സംസ്ഥാന സെക്രട്ടറിയും വടകര ലോക്‌സഭാ മണ്ഡലം സ്ഥാനാര്‍ത്ഥിയുമായ മുസ്തഫ കൊമ്മേരി പറഞ്ഞു.കഴിഞ്ഞ ഡിസംബര്‍ ഒന്നിന്ന് 1.3 കോടി രൂപ ചെലവില്‍ ഏറെ കൊട്ടിഘോഷിച്ച് ഉദ്ഘാടനം ചെയ്ത എസ്‌കലേറ്റര്‍ പ്രവര്‍ത്തിച്ചത് മണിക്കൂറുകള്‍ മാത്രമാണ്.