തലശ്ശേരി- മൈസൂര്‍ റെയില്‍പ്പാത; ഹെലിബോണ്‍ സര്‍വേ നവംബര്‍ 17 മുതല്‍

Update: 2021-11-10 12:49 GMT

കണ്ണൂര്‍: തലശ്ശേരി-മൈസൂര്‍ റെയില്‍പാതക്കുള്ള ഹെലിബോണ്‍ ജ്യോഗ്രഫിക്കല്‍ മാപ്പിങ്ങ് നവംബര്‍ 17 ന് തുടങ്ങും. കൊങ്കണ്‍ റെയില്‍വേ കോര്‍പ്പറേഷന് വേണ്ടി ഹൈദരാബാദ് ആസ്ഥാനമായ സി എസ് ഐ ആര്‍ എന്‍ ജി ആര്‍ ഐ ആണ് സര്‍വേ നടത്തുന്നത്.

സുല്‍ത്താന്‍ ബത്തേരി ഹെലിപ്പാട് കേന്ദ്രമാക്കിയാണ് ഹെലിക്കോപ്റ്റര്‍ ഉപയോഗിച്ചുള്ള ജ്യോഗ്രഫിക്കല്‍ മാപ്പിംഗ് നടത്തുക. തലശ്ശേരി, മീനങ്ങാടി ഭാഗങ്ങളില്‍ നടക്കുന്ന മാപ്പിങ്ങ് 20 ദിവസം നീളും.

തലശ്ശേരി മീനങ്ങാടി മേഖലയില്‍ റെയില്‍പ്പാതയുടെ അലൈന്‍മെന്റ് നിശ്ചയിച്ച ഭാഗങ്ങളിലൂടെ കടന്ന് പോകുന്ന അതിതീവ്ര വോള്‍ട്ടേജുള്ള വൈദ്യുതി ലൈനുകള്‍ സര്‍വേ സമയത്ത് ഓഫ് ചെയ്തിടണമെന്ന് ജില്ലാ കലക്ടര്‍ കെ എസ് ഇബി അധികൃതര്‍ക്ക് നിര്‍ദ്ദേശം നല്‍കി. 

Similar News