താക്കൂര്‍ ചെരിപ്പ്: രാഷ്ട്രീയ സമ്മര്‍ദ്ദത്തിനു വഴങ്ങി പേര് മാറ്റില്ലെന്ന് നിര്‍മാതാക്കള്‍

കഴിഞ്ഞ 60 കൊല്ലമായി വിപണിയുളള ബ്രാന്‍ഡാണ് താക്കൂര്‍ ഫുട്‌വെയര്‍ കമ്പനി നിര്‍മ്മിക്കുന്ന താക്കൂര്‍ ചെരിപ്പുകള്‍.

Update: 2021-01-06 14:37 GMT

ആഗ്ര: താക്കൂര്‍ ജാതിയുടെ പേര് പതിപ്പിച്ച ചെരിപ്പ് വിറ്റത്തിന്റെ പേരില്‍ മുസ്‌ലിം യുവാവിനെ അറസ്റ്റു ചെയ്ത സംഭവത്തില്‍ നിലപാട് വ്യക്തമാക്കി നിര്‍മാതാക്കള്‍. രാഷ്ട്രീയ സമ്മദര്‍ത്തിനു വഴങ്ങി പേര് മാറ്റാന്‍ സാധിക്കില്ലെന്ന് താക്കൂര്‍ കമ്പനി ഉടമ ത്രിലോകാനി പറഞ്ഞു. കഴിഞ്ഞ ദിവസമാണ് യുപിയില്‍ താക്കൂര്‍ പേര് പതിപ്പിച്ച ചെരിപ്പുകള്‍ വിറ്റതിന് നസീര്‍ എന്ന യുവാവിനെതിരെ കേസെടുത്തത്. തീവ്രഹിന്ദു സംഘടന നേതാവ് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു നടപടി. ഐപിസി 153എ, 323,504 വകുപ്പുകള്‍ പ്രകാരമാണ് കേസ് രജിസ്റ്റര്‍ ചെയ്തത്.


തങ്ങളുടെത് ഒരു രജിസ്‌ട്രേഡ് കമ്പനി ആണെന്നും പേരിനുമേല്‍ പകര്‍പ്പവകാശമുണ്ടെന്നും ഉടമ ത്രിലോകാനി പറഞ്ഞു. കഴിഞ്ഞ 60 കൊല്ലമായി വിപണിയുളള ബ്രാന്‍ഡാണ് താക്കൂര്‍ ഫുട്‌വെയര്‍ കമ്പനി നിര്‍മ്മിക്കുന്ന താക്കൂര്‍ ചെരിപ്പുകള്‍. ആഗ്രയിലാണ് കമ്പനി പ്രവര്‍ത്തിക്കുന്നത്. ഫ്‌ളിപ്പ്കാര്‍ട്ട്, സ്‌നാപ്ഡീല്‍, തുടങ്ങി എല്ലാ ഓണ്‍ലൈന്‍ സൈറ്റുകളിലും ഇത് വാങ്ങാന്‍ കിട്ടും. ഏകദേശം 10000 ചെരുപ്പുകളാണ് ഒരു മാസം നിര്‍മ്മിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.




Tags: