തായ്‌വാനില്‍ തുരങ്കത്തിനുള്ളില്‍ ട്രെയിന്‍ അപകടത്തില്‍പ്പെട്ട് മരിച്ചവരുടെ എണ്ണം 48 ആയി

Update: 2021-04-02 10:25 GMT

തായ്‌പേയ്(തായ്‌വാന്‍): കിഴക്കന്‍ തായ്‌വാനിലെ തുരങ്കത്തിനുള്ളില്‍ ട്രെയിന്‍ പാളം തെറ്റിയുണ്ടായ അപകടത്തില്‍ മരിച്ചവരുടെ എണ്ണം 48 ആയി. 66 പേര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

തുരങ്കത്തിനുള്ളില്‍ കുടുങ്ങിക്കിടക്കുന്നവരെ മുഴുവന്‍ പുറത്തെടുത്തതായി തദ്ദേശ ഭരണകൂടം അറിയിച്ചു.

തായ്‌വാന്‍ സമയം രാവിലെ 9.30 ഓടെയായിരുന്നു അപകടം. തായ്‌പേയില്‍ നിന്ന് തായ്തുങ് നഗരത്തിലേക്ക് പോകുകയായിരുന്ന എട്ട് ബോഗികളുള്ള ട്രെയിനില്‍ 490 ഓളം യാത്രക്കാരാണ് ഉണ്ടായിരുന്നത്. പരിക്കേറ്റവര്‍ക്ക് വൈദ്യസഹായം എത്തിക്കാനായി ആശുപത്രികള്‍ക്ക് നിര്‍ദേശം നല്‍കിയതായി പ്രസിഡന്റ് സായ് ഇങ് വെന്നിന്റെ ഓഫിസ് അറിയിച്ചു.

2018 ഒക്ടോബറില്‍ തായ്‌വാനിലുണ്ടായ മറ്റൊരു ട്രയിനപകടത്തില്‍ 185 പേര്‍ മരിച്ചിരുന്നു.

Similar News