ധാര്‍മ്മിക ലംഘനം നടത്തി: തായ്‌ലന്‍ഡ് പ്രധാനമന്ത്രി പെറ്റോങ്ടാര്‍ണ്‍ ഷിനവത്ര പുറത്തായി
തായ്‌ലന്‍ഡ്; ധാര്‍മ്മികത ലംഘിച്ചതിന്റെ പോരില്‍ തായ്‌ലന്‍ഡ് പ്രധാനമന്ത്രി പെറ്റോങ്ടാര്‍ണ്‍ ഷിനവത്രയെ പുറത്താക്കി ഭരണഘടനാ കോടതി. ഭരണഘടന പ്രകാരം പ്രധാനമന്ത്രിക്ക് യോഗ്യതകളില്ലെന്ന് തായ്‌ലന്‍ഡ് ഭരണഘടനാ കോടതി വ്യക്തമാക്കി.
കമ്പോഡിയന്‍ രാഷ്ട്രീയക്കാരനായ ഹുന്‍ സെന്നുമായുള്ള ഫോണ്‍ സംഭാഷണത്തില്‍ ധാര്‍മ്മിക ലംഘനത്തിന് കുറ്റക്കാരിയാണെന്ന് കണ്ടെത്തിയതിനെത്തുടര്‍ന്നാണ് തീരുമാനം. കോടതി വിധിക്ക് ശേഷം, പാര്‍ലമെന്റ് പുതിയ പ്രധാനമന്ത്രിയെ തിരഞ്ഞെടുക്കുന്നതുവരെ, ഹൗസ് സ്പീക്കര്‍ തീരുമാനിക്കുന്ന തീയതിയില്‍, ഡെപ്യൂട്ടി പ്രധാനമന്ത്രി ഫുംതം വെച്ചായചായിയും നിലവിലെ മന്ത്രിസഭയും സര്‍ക്കാരിനെ താല്‍ക്കാലികമായി നിയന്ത്രിക്കും.
രണ്ട് പതിറ്റാണ്ടുകളായി തായ്‌ലന്‍ഡ് രാഷ്ട്രീയത്തില്‍ ആധിപത്യം പുലര്‍ത്തിയിരുന്നെങ്കിലും സൈനിക, യാഥാസ്ഥിതിക സ്ഥാപനങ്ങളുമായി ആവര്‍ത്തിച്ച് ഏറ്റുമുട്ടിയിരുന്ന ഷിനവത്ര രാഷ്ട്രീയ രാജവംശത്തിന് ഈ തീരുമാനം മറ്റൊരു കനത്ത പ്രഹരമാണ്.