തീവ്രവാദികള്‍ അമര്‍നാഥ് യാത്ര അട്ടിമറിക്കാന്‍ ശ്രമിക്കുന്നുവെന്ന് കരസേന

Update: 2020-07-17 15:44 GMT

ശ്രീനഗര്‍: അമര്‍നാഥ് ആരംഭിക്കാന്‍ നാല് ദിവസം മാത്രം ബാക്കി നില്‍ക്കെ കശ്മീരിലെ  തീവ്രവാദ ആക്രമണത്തിന്റെ ലക്ഷ്യം അമര്‍നാഥ് യാത്ര അട്ടിമറിക്കുകയാണെന്ന് ആരോപിച്ച് കരസേന. ദേശീയ പാത 44 വഴിയുള്ള യാത്രയെ തടസ്സപ്പെടുത്തുകയാണ് ആഴ്ചകളായി തുടരുന്ന സായുധ ആക്രമണത്തിനു പിന്നിലെന്നാണ് സെക്റ്റര്‍ 2 കമാന്ററായ ബ്രിഗേഡിയര്‍ വി എസ് താക്കൂര്‍ ആരോപിക്കുന്നത്.

അമര്‍നാഥ് യാത്രയെ അട്ടിമറിക്കുകയാണ് ആക്രമണ ലക്ഷ്യമെന്ന സന്ദേശം സൈന്യത്തിന് ലഭിച്ചിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. എന്‍എച്ച് 44 വഴിയാണ് അമര്‍നാഥ് യാത്രികര്‍ സാധാരണ കടന്നു പോകുന്നത്.

അമര്‍നാഥ് യാത്ര എന്നത്തെയും പോലെ സാധാരണ പോലെ തന്നെ നടക്കുന്ന കാര്യം സൈന്യം ഉറപ്പുവരുത്തുമെന്ന് ബ്രിഗേഡിയര്‍ പറഞ്ഞു.

ജമ്മു കശ്മീരിലെ കുല്‍ഗാം പ്രദേശത്ത് ഏതാനും ദിവസം മുമ്പ് മൂന്ന് പേരെ സൈന്യം ഏറ്റുമുട്ടലില്‍ വധിച്ചിരുന്നു.  

Tags: