''ഞാന്‍ ഗവര്‍ണറായിരുന്ന സമയത്ത് ഭീകരര്‍ ശ്രീനഗറിലേക്ക് പ്രവേശിച്ചിരുന്നില്ല''; ജമ്മു കശ്മീര്‍ ഭരണകൂടത്തിനെതിരേ വിമര്‍ശനവുമായി മേഘാലയ ഗവര്‍ണര്‍

Update: 2021-10-18 09:12 GMT

ജുന്‍ജുനു(രാജസ്ഥാന്‍): താന്‍ ഗവര്‍ണറായിരുന്ന സമയത്ത് ശ്രീനഗറിന്റെ നൂറ് കിലോമീറ്റര്‍ ചുറ്റളവിനുള്ളില്‍ തീവ്രവാദികളും ഭീകരരും കാലെടുത്തുവച്ചിരുന്നില്ലെന്ന് മുന്‍ ജമ്മു കശ്മീര്‍ ഗവര്‍ണറും മേഘാലയ ഗവര്‍ണറുമായ സത്യപാല്‍ മാലിക്. എന്നാല്‍ ഇപ്പോള്‍ കാര്യം മാറി അവര്‍ ശ്രീനഗറില്‍ പ്രവേശിക്കുക മാത്രമല്ല, വെടിവച്ചുകൊല്ലുകയുമാണ്. ശ്രീനഗറിലെ അവസ്ഥ സങ്കടകരമാണെന്നും അദ്ദേഹം പറഞ്ഞു. 

''ഞാന്‍ ജമ്മു കശ്മീര്‍ ഗവര്‍ണറായിരുന്ന സമയത്ത് ഒരു ഭീകരനും ശ്രീനഗറിന്റെ 50-100 കിലോമീറ്റര്‍ ചുറ്റളവില്‍ കടന്നുവന്നിരുന്നില്ല. എന്നാല്‍ ഇപ്പോള്‍ അവര്‍ സാധാരണ ജനങ്ങളെ കൊന്നൊടുക്കുകയാണ്''- മാലിക് പറഞ്ഞു.

2018 ആഗസ്ത് മുതല്‍ 2019 ഒക്ടോബര്‍ വരെയായിരുന്നു മാലിക് ജമ്മു കശ്മീര്‍ ഗവര്‍ണറായിരുന്നത്. അദ്ദേഹത്തിന്റെ ഭരണകാലത്താണ് ജമ്മു കശ്മീരിന്റെ പ്രത്യേക പദവി എടുത്തകളഞ്ഞതും.

പിന്നീട് ജമ്മു കശ്മീരനെ രണ്ട് പ്രദേശങ്ങളായി പിരിച്ച് ഓരോന്നിനെയും വ്യത്യസ്ത കേന്ദ്ര ഭരണപ്രദേശങ്ങളാക്കി മാറ്റി.

കഴിഞ്ഞ ആഴ്ചകളില്‍ നിരവധി സാധാരണക്കാര്‍ കശ്മീരില്‍ വെടിയേറ്റ് മരിച്ചിരുന്നു.

Tags:    

Similar News