'തീവ്രവാദ ബന്ധം': ജമ്മു കശ്മീരില്‍ 6 സര്‍ക്കാര്‍ ഉദ്യോഗസ്ഥരെകൂടി പുറത്താക്കി

Update: 2021-09-22 10:31 GMT

ശ്രീനഗര്‍: 'തീവ്രവാദികളുമായി ബന്ധമുണ്ടെന്നാരോപിച്ച് ജമ്മു കശ്മീരില്‍ ആറ് സര്‍ക്കാര്‍ ജീവനക്കാരെ ജോലിയില്‍ നിന്ന് പുറത്താക്കി. ജീവനക്കാര്‍ തീവ്രവാദികളുടെ കയ്യാളുകളായി പ്രവര്‍ത്തിക്കുകയാണെന്ന് ആരോപിച്ചാണ് പുറത്താക്കിയത്. പുറത്താക്കിയവരില്‍ രണ്ട് പേര്‍ പോലിസുകാരാണ്.

ജീവനക്കാര്‍ക്കെതിരേയുള്ള പരാതി പരിശോധിക്കാന്‍ നിയോഗിച്ച പ്രത്യേക കമ്മിറ്റിയുടെ ശുപാര്‍ശപ്രകാരമാണ് ആറ് പേരെയും പുറത്താക്കിയത്.

വിജിലന്‍സ് വിഭാഗത്തില്‍ നിന്ന് ക്ലിയറന്‍സ് നല്‍കാതെ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് പാസ്‌പോര്‍ട്ട് നല്‍കേണ്ടെന്ന് കഴിഞ്ഞ ആഴ്ച ജമ്മു കശ്മീര്‍ ഭരണകൂടം ഉത്തരവ് പുറപ്പെടുവിച്ചിരുന്നു.

സമാനമായ ബന്ധം ആരോപിച്ച് കഴഞ്ഞ ജൂലൈയില്‍ സര്‍ക്കാര്‍ 11 ജീവനക്കാരെ പുറത്താക്കിയിരുന്നു. ഹിസ്ബുല്‍ മുജാഹിദ്ദീന്റെ മേധാവി സയ്യിദ് സലാവുദ്ദീന്റെ മക്കളെയും പുറത്താക്കിയിട്ടുണ്ട്. അവര്‍ രണ്ട് പേരും പോലിസിലാണ് ജോലി ചെയ്യുന്നത്. ഇരുവരും തീവ്രവാദികള്‍ക്കുവേണ്ടിയാണ് ജോലി ചെയ്യുന്നതെന്നാണ് ആരോപണം.

'തീവ്രവാദ' പ്രസ്ഥാനങ്ങളിലുള്ളവര്‍ കുടുംബത്തിലോ പരിചയത്തിലോ ഉണ്ടെങ്കില്‍ ജീവനക്കാരെ പുറത്താക്കാന്‍ ഭരണകൂടത്തിന് അധികാരം നല്‍കുന്നതാണ് പുതിയ ഉത്തരവ്.  

Tags:    

Similar News