വടകരയിൽ പത്ത് വയസ്സുകാരിക്ക് ജപ്പാൻ ജ്വരം

Update: 2022-12-10 06:24 GMT


കോഴിക്കോട് :വടകരയിൽ പത്ത് വയസ്സുകാരിക്ക് ജപ്പാൻ ജ്വരം. കോഴിക്കോട് ജില്ലയിൽ ആദ്യമായാണ് രോഗം റിപ്പോർട്ട് ചെയ്യുന്നത്. മെഡിക്കൽ കോളജ് മാതൃ–ശിശു സംരക്ഷണ കേന്ദ്രത്തിൽ ചികിത്സയിൽ കഴിയുന്ന കുട്ടിയുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതർ പറഞ്ഞു.

രണ്ടു ദിവസം തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്ന കുട്ടിയെ വാർഡിലേക്കു മാറ്റിയിട്ടുണ്ട്. ആഗ്ര സ്വദേശിയായ കുട്ടിയുടെ കുടുംബം രണ്ടു വർഷമായി വടകരയിലാണ് താമസം.