കൊല്ലം: പാമ്പ് കടിയേറ്റ് ചികില്‍സയിലായിരുന്ന പത്ത് വയസുകാരി മരിച്ചു. പത്തനാപുരം മാങ്കോട് ചരിവിള വീട്ടില്‍ രാജീവ്-സിന്ധു ദമ്പതിമാരുടെ മകള്‍ ആദിത്യയാണ് പാമ്പു കടിയേറ്റതിനെ തുടര്‍ന്നു മരിച്ചത്.
ഇന്നലെ പുലര്‍ച്ചെയാണ് കുട്ടിക്ക് പാമ്പുകടിയേറ്റതായി വീട്ടുകാര്‍ കണ്ടത്. ഉടനെ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലും പിന്നീട് താലൂക്ക് ആശുപത്രിയിലേക്കും കൊണ്ടുപോയി.എന്നാല്‍ പിന്നീട് കുട്ടിയുടെ നില വഷളാവുകയും തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തു. ഇന്നു പുലര്‍ച്ചെ കുട്ടി മരിച്ചു. മാങ്കോട് സ്‌കൂളിലെ അഞ്ചാം ക്ലാസ് വിദ്യാര്‍ഥിനിയാണ് ആദിത്യ .
വീടിന്റെ ശോചനീയാവസ്ഥയാണ് കുട്ടിക്ക് പാമ്പ് കടിയേല്‍ക്കാനുള്ള കാരണം. മണ്‍കട്ട കെട്ടിയ വീട്ടില്‍ നിരവധി പൊത്തുകള്‍ തറയിലുണ്ടായിരുന്നു. ഇതിലൂടെ പാമ്പ് എത്തിയതാണെന്നാണ് പോലിസും ബന്ധുക്കളും പറയുന്നത്. നിലത്താണ് കുട്ടി കിടന്ന് ഉറങ്ങിയിരുന്നത്. നാട്ടുകാര്‍ പിന്നീട് പാമ്പിനെ തല്ലി കൊന്നു.