താമരശ്ശേരി ചുരത്തില്‍ ടെമ്പോ ട്രാവലറിന് തീപ്പിടിച്ചു

Update: 2022-12-02 10:58 GMT

കോഴിക്കോട്: താമരശ്ശേരി ചുരത്തില്‍ ഓടിക്കൊണ്ടിരുന്ന ടെമ്പോ ട്രാവലറിന് തീപ്പിടിച്ചു. വാഹനം പൂര്‍ണമായി കത്തിനശിച്ചു. സംഭവത്തില്‍ ആര്‍ക്കും പരിക്കില്ല. വെള്ളിയാഴ്ച രാവിലെ 10.15ന് ചുരത്തിന്റെ ആറാം വളവിനും ഏഴാം വളവിനുമിടയിലാണ് അപകടം സംഭവിച്ചത്.

കോഴിക്കോട്ട് നിന്ന് വയനാട് ഭാഗത്തേക്ക് 11 യാത്രക്കാരുമായി പോവുകയായിരുന്ന ടെമ്പോ ട്രാവലറില്‍ നിന്ന് പുക ഉയര്‍ന്നതോടെ ഡ്രൈവര്‍ വാഹനം നിര്‍ത്തിയിരുന്നു. യാത്രക്കാരെല്ലാം ഉടനെ തന്നെ വാഹനത്തില്‍ നിന്ന് പുറത്തിറങ്ങിയതിനാല്‍ വന്‍ ദുരന്തമൊഴിവായി. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപ്പിടിത്തത്തിന് കാരണമെന്ന് പോലിസ് പറഞ്ഞു.

Tags: