മഹാരാഷ്ട്രയില്‍ ടെമ്പോയും കാറും കൂട്ടിയിടിച്ചു; ഒരു കുടുംബത്തിലെ അഞ്ച് പേര്‍ അടക്കം ആറ് മരണം

Update: 2022-08-14 06:41 GMT

ബീഡ്: മഹാരാഷ്ട്രയിലെ ബീഡ് ജില്ലയില്‍ ഞായറാഴ്ച പുലര്‍ച്ചെ കാറും ടെമ്പോയും മുഖാമുഖം കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ആറ് പേര്‍ മരിച്ചു.

പുലര്‍ച്ചെ 5.30 ഓടെ മഞ്ചര്‍സുംബപട്ടോഡ ഹൈവേയിലാണ് അപകടമുണ്ടായത്.

പ്രാഥമിക വിവരമനുസരിച്ച്, കെജ് തഹസിലിലെ ജിവാചിവാഡി ഗ്രാമത്തില്‍ നിന്നുള്ള ഒരു കുടുംബം വിവാഹച്ചടങ്ങില്‍ പങ്കെടുക്കാന്‍ കാറില്‍ പൂനെയിലേക്ക് പോകുമ്പോള്‍ അവരുടെ വാഹനവും ടെമ്പോയും പരസ്പരം ഇടിക്കുകയായിരുന്നുവെന്ന് പോലിസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.

കുടുംബത്തിലെ അഞ്ച് അംഗങ്ങളും മറ്റൊരാളും കൊല്ലപ്പെട്ടു.