തിരുവനന്തപുരത്ത് കഞ്ചാവ് കച്ചവടം നടത്തിയ ക്ഷേത്രപൂജാരി അറസ്റ്റില്‍

ഇയാളില്‍ നിന്ന് 1.100 കിലോഗ്രാം കഞ്ചാവ് പിടികൂടി. ക്ഷേത്ര പൂജാരിയായ വൈശാഖ് വന്‍തോതില്‍ കഞ്ചാവ് വില്‍പന നടത്തിയിരുന്നതായി പ്രാഥമിക അന്വേഷണത്തില്‍ വ്യക്തമായതിനെ തുടര്‍ന്നാണ് എക്‌സൈസ് അറസ്റ്റ് ചെയ്തത്

Update: 2021-10-15 06:40 GMT

തിരുവനന്തപുരം: പിരപ്പന്‍കോട് കഞ്ചാവ് വില്‍പന നടത്തി വന്ന ക്ഷേത്രപൂജാരി അറസ്റ്റില്‍. തിരുവനന്തപുരം പിരപ്പന്‍കോട് പുത്തന്‍ മഠത്തില്‍ വൈശാഖിനെയാണ് വാമനപുരം എക്‌സൈസ് സംഘം അറസ്റ്റ് ചെയ്തത്. ഇയാളില്‍ നിന്ന് 1.100 കിലോഗ്രാം കഞ്ചാവ് പിടികൂടി.ക്ഷേത്ര പൂജാരിയായ വൈശാഖ് വന്‍തോതില്‍ കഞ്ചാവ് വില്‍പന നടത്തിയിരുന്നതായി പ്രാഥമിക അന്വേഷണത്തില്‍ വ്യക്തമായതിനെ തുടര്‍ന്നാണ് അറസ്റ്റ്. 

പിരപ്പന്‍കോട് കേന്ദ്രീകരിച്ച് കഞ്ചാവ് വില്‍പ്പന വ്യാപകമാകുന്നുവെന്ന പരാതിയുടെ അടിസ്ഥാനത്തില്‍ കുറച്ചുനാളായി എക്‌സൈസ് ഷാഡോ സംഘം നിരീക്ഷണം ശക്തമാക്കിയിരുന്നു. വെമ്പായം, വെഞ്ഞാറമൂട്, പോത്തന്‍കോട് ഭാഗങ്ങളില്‍ സ്‌കൂള്‍, കോളജ് വിദ്യാര്‍ത്ഥികള്‍ക്കുള്‍പ്പടെ കഞ്ചാവ് ചില്ലറ വില്‍പന നടത്തി വരുന്ന സംഘത്തിലെ പ്രധാന കണ്ണിയാണ് വൈശാഖ് എന്നും എക്‌സൈസ് സംഘം പറഞ്ഞു.

കഞ്ചാവ് വില്‍പ്പന സംഘത്തില്‍ കൂടുതല്‍ പേര്‍ ഉള്‍പ്പെട്ടതായി എക്‌സൈസ് സംഘം സംശയിക്കുന്നു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.

എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ ജി മോഹന്‍കുമാറിന്റെ നേതൃത്വത്തില്‍ നടന്ന പരിശോധനയിലാണ് പ്രതിയെ പിടികൂടിയത്. പരിശോധനയില്‍ പ്രിവന്റീവ് ഓഫിസര്‍മാരായ ബിനു താജുദ്ദീന്‍, പിഡി പ്രസാദ്, സിവില്‍ എക്‌സൈസ് ഓഫിസര്‍മാരായ സജികുമാര്‍, അന്‍സര്‍, വനിതാ ഓഫിസര്‍ ലിജി എന്നിവര്‍ പങ്കെടുത്തു.

Tags:    

Similar News