തെലുഗു അക്കാദമി ഇനി മുതല്‍ തെലുഗു-സംസ്‌കൃത അക്കാദമി

Update: 2021-07-15 05:30 GMT

വിജയവാഡ: ആന്ധ്രപ്രദേശിലെ തെലുഗു അക്കാദമിയുടെ പേര് തെലുഗു-സംസ്‌കൃത അക്കാദമിയെന്ന് മാറ്റാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചു. സംസ്‌കൃതത്തിന്റെ പ്രാധാന്യം വര്‍ധിപ്പിച്ച് തെലുഗുവിനെ ഉയര്‍ത്താനാണ് പേര് മാറ്റിയതെന്ന് ആന്ധ്രപ്രദേശ് വിദ്യാഭ്യാസ മന്ത്രി അഡിമുലപു സുരേഷ് പറഞ്ഞു.

സര്‍ക്കാരിന്റെ നീക്കം തെലുഗുഭാഷയുടെ പ്രാധാന്യം കെടുത്തുന്നതാണെന്നാരോപിച്ച് പ്രതിപക്ഷം രംഗത്തുവന്നിട്ടുണ്ട്.

''കഴിഞ്ഞ സര്‍ക്കാര്‍ തെലുഗു അക്കാദമിയുടെ പ്രാധാന്യം കുറച്ചിരുന്നു. അത് തിരിച്ചുകൊണ്ടുവരാനാണ് ജഗ്മോഹന്‍ റെഡ്ഡി മന്ത്രിസഭ ഇത്തരമൊരു തീരുമാനമെടുത്തത്. പോയ്‌പ്പോയ ശോഭ തിരികെപ്പിടിക്കാനും ഇതുവഴി കഴിയും''- ആന്ധ്രപ്രദേശ്, തെലുഗു സര്‍ക്കാരുകള്‍ അക്കാദമിയുടെ സ്വത്ത് 52:48 അനുപാതത്തില്‍ വിഭജിച്ചു നല്‍കണമെന്നാവശ്യപ്പെട്ട് കോടതിയെ സമീപിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.