തെലങ്കാനയില്‍ 596 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു; മൂന്ന് മരണം

Update: 2020-12-05 09:15 GMT
ഹൈദരാബാദ്: തെലങ്കാനയില്‍ 24 മണിക്കൂറിനുള്ളില്‍ 596 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു.921 പേര്‍ക്ക് രോഗമിക്തി നേടി. നിലവില്‍ സംസ്ഥാനത്ത് 2,72,719 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചിട്ടുള്ളത്. അതില്‍ 8,498 പേര്‍ സജീവ രോഗികളാണ്. 2,62,751 പേര്‍ രോഗമുക്തരായി. 24 മണിക്കൂറിനുള്ളില്‍ കൊവിഡ് ബാധിച്ച് തെലങ്കാനയില്‍ മൂന്ന് പേര്‍ മരിച്ചു, ആകെ മരണം 1,470 ആയി.


രാജ്യത്ത് 24 മണിക്കൂറിനിടെ 36,652 പേര്‍ക്കു കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ ആകെ കൊവിഡ് ബാധിതരുടെ എണ്ണം 96 ലക്ഷം കടന്നു.രാജ്യത്ത് 96,08,211 പേര്‍ക്കാണ് ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചത്. 24 മണിക്കൂറിനിടെ 42,533 പേര്‍ രോഗമുക്തരായി. ഇതോടെ ആകെ രോഗമുക്തി നേടിയവരുടെ എണ്ണം 90,58,822 ആയി. 512 പേരുടെ മരണമാണ് റിപ്പോര്‍ട്ട് ചെയ്തത്. ഇതോടെ കൊവിഡ് ബാധിച്ച് മരിച്ചവരുടെ ആകെ എണ്ണം 1,39,700 ആയി ഉയര്‍ന്നു. രാജ്യത്ത് നിലവില്‍ ചികിത്സയിലുള്ളവരുടെ എണ്ണം 4,09,689 ആണ്.