തെലങ്കാനയില്‍ പ്രളയദുരിതാശ്വാസ വിതരണത്തിന് വിലക്കേര്‍പ്പെടുത്തി സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്‍

Update: 2020-11-18 14:17 GMT

ഹൈദരാബാദ്: കഴിഞ്ഞ മാസം തെലങ്കാനയിലുണ്ടായ കനത്ത മഴയിലും പ്രളത്തിലും നാശനഷ്ടങ്ങള്‍ സംഭവിച്ച കുടുംബങ്ങള്‍ക്കുള്ള ദുരിതാശ്വാസ സഹായ വിതരണം സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്‍ വിലക്കേര്‍പ്പെടുത്തി. ഹൈദരാബാദ് മിനിസിപ്പല്‍ കോര്‍പറേഷനിലേക്ക് തിരഞ്ഞെടുപ്പ് നടക്കുന്ന സാഹചര്യത്തിലാണ് തിരഞ്ഞെടുപ്പ് കമ്മീഷന്റെ വിലക്ക്. ഡിസംബര്‍ ഒന്നിനാണ് തിരഞ്ഞെടുപ്പ് നടക്കുക.

ദുരിതാശ്വാസമായി 10,000 രൂപ വിതരണം ചെയ്യുന്നതിനെതിരേ പ്രതിപക്ഷം വലിയ വിവാദമായി ഉയര്‍ത്തിയിരുന്നു. തെലങ്കാന രാഷ്ട്രസമിതി വോട്ടര്‍മാരെ കൈക്കൂലി കൊടുത്ത് പാട്ടിലാക്കാന്‍ ശ്രമിക്കുകയാണെന്ന് കോണ്‍ഗ്രസ്സും ബിജെപിയും ആരോപിച്ചു.

സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്‍ മേധാവിയായ എം അശോക് കുമാര്‍ ഇതുസംബന്ധിച്ച് സംസ്ഥാന പ്രിന്‍സിപ്പല്‍ സെക്രട്ടറിക്ക്് കത്തെഴുതിയിട്ടുണ്ട്. തിരഞ്ഞെടുപ്പ്‌പെരുമാറ്റച്ചട്ടം നിലനില്‍ക്കുന്ന സാഹചര്യത്തില്‍ ദുരിതാശ്വാസം വിതരണംചെയ്യുന്നത് തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടത്തിന്റെ വിതരണമാണെന്നും നടപടി ഉടന്‍ പിന്‍വലിക്കണമെന്നുമായിരുന്നു കമ്മീഷന്റെ ഉത്തരവ്.

പെരുമാറ്റച്ചട്ടം പിന്‍വലിച്ച ശേഷം ദുരിതാശ്വാസ വിതരണം നടത്താവുന്നതാണെന്നും കമ്മീഷന്‍ നിര്‍ദേശിച്ചു.

Similar News