തെലങ്കാന: മുന്‍ ടിആര്‍എസ് മേയറും രണ്ട് ബിജെപി നേതാക്കളും കോണ്‍ഗ്രസ്സിലേക്ക്
ഹൈദരാബാദ്: തെലങ്കാനയിലെ നിസാമബാദില്‍ മുന്‍ മേയറും ബിജെപി എംപി ഡി അരവിന്ദന്റെ സഹോദരനുമായ ധര്‍മപുരി സഞ്ജയ് കോണ്‍ഗ്രസ്സില്‍ ചേര്‍ന്നു. അദ്ദേഹത്തിന്റെ കോണ്‍ഗ്രസ് പ്രവേശം തെലങ്കാന കോണ്‍ഗ്രസ്സിന്റെ കരങ്ങള്‍ ശക്തമാക്കുമെന്ന് ടിപിസിസി പ്രസിഡന്റ് എ രെവന്‍ത്ത് റെഡ്ഡി പറഞ്ഞു.
ഇറ ശേഖര്‍, ഗന്‍ഡ്ര സത്യനാരായണ എന്നിവരാണ് കോണ്‍ഗ്രസ്സിലെത്തിയ ബിജെപി നേതാക്കള്‍. രണ്ടുപേരും ഡല്‍ഹില്‍ വച്ചാണ് ഔദ്യോഗികമായി കോണ്‍ഗ്രസ്സില്‍ ചേരുക.
തന്റെ പിതാവിനുവേണ്ടിയാണ് ടിആര്‍എസ്സില്‍ ചേര്‍ന്നതെന്നും 2015ലാണ് അദ്ദേഹം കോണ്‍ഗ്രസ്സ് വിട്ടതെന്നും സഞ്ജയ് പറഞ്ഞു.