തെലങ്കാന: തൊഴിലുറപ്പ് ജോലിക്കിടെ മണ്ണിടിഞ്ഞുവീണ് പത്തു സ്ത്രീകള്‍ മരിച്ചു
തിലേരു ഗ്രാമത്തില്‍ മഴക്കുഴി നിര്‍മിക്കുന്നതിനിടെയാണ് അപകടം.മൃതദേഹങ്ങള്‍ പോസ്റ്റുമോര്‍ട്ടം നടപടികള്‍ക്കായി പ്രദേശത്തെ സര്‍ക്കാര്‍ ആശുപത്രിയിലേക്ക് മാറ്റി.
നാരായണ്‍പേട്ട്: തെലങ്കാനയില്‍ മണ്ണിടിഞ്ഞുവീണ് തൊഴിലുറപ്പ് ജോലിയില്‍ ഏര്‍പ്പെട്ടിരുന്ന പത്ത് സ്ത്രീ തൊഴിലാളികള്‍ മരിച്ചു. ഒരു സ്ത്രീക്ക് ഗുരുതര പരിക്കേറ്റു. തിലേരു ഗ്രാമത്തില്‍ മഴക്കുഴി നിര്‍മിക്കുന്നതിനിടെയാണ് അപകടം.മൃതദേഹങ്ങള്‍ പോസ്റ്റുമോര്‍ട്ടം നടപടികള്‍ക്കായി പ്രദേശത്തെ സര്‍ക്കാര്‍ ആശുപത്രിയിലേക്ക് മാറ്റി. 12 സ്ത്രീ തൊഴിലാളികളാണ് മഴക്കുഴി നിര്‍മാണത്തില്‍ ഏര്‍പ്പെട്ടിരുന്നതെന്ന് പോലിസ് വൃത്തങ്ങളെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സികള്‍ റിപോര്‍ട്ടു ചെയ്യുന്നു.
സംഭവത്തില്‍ പോലിസ് കേസെടുത്ത് അന്വേഷണം തുടങ്ങി. തെലങ്കാന മുഖ്യമന്ത്രി ചന്ദ്രശേഖര റാവു അപകടത്തില്‍ നടുക്കം രേഖപ്പെടുത്തി. അപകടത്തില്‍പ്പെട്ടവരുടെ ബന്ധുക്കള്‍ക്ക് എല്ലാ സഹായവും നല്‍കാന്‍ ഉദ്യോഗസ്ഥര്‍ക്ക് അദ്ദേഹം നിര്‍ദേശം നല്‍കിയിട്ടുണ്ട്.