ബംഗാളില്‍ മമതയ്ക്ക് പിന്തുണ പ്രഖ്യാപിച്ച് തേജസ്വി യാദവ്

ബിഹാറില്‍ കോണ്‍ഗ്രസാണ് ആര്‍ജെഡിയുടെ സഖ്യകക്ഷി. ബംഗാളില്‍ കോണ്‍ഗ്രസിനെ അവഗണിച്ചാണ് ആര്‍ജെഡി നേതാവ് മമതയ്ക്ക് പിന്തുണ പ്രഖ്യാപിച്ചത്

Update: 2021-03-01 12:47 GMT

കൊല്‍ക്കത്ത: പശ്ചിമ ബംഗാള്‍ തിരഞ്ഞെടുപ്പില്‍ തൃണമൂല്‍ കോണ്‍ഗ്രസിനെ പിന്തുണക്കുമെന്ന് ആര്‍ജെഡി നേതാവ് തേജസ്വി യാദവ്. മുഖ്യമന്ത്രി മമത ബാനര്‍ജിയുമായി കൂടിക്കാഴ്ച നടത്തിയ ശേഷമാണ് ഇക്കാര്യം അദ്ദേഹം പ്രഖ്യാപിച്ചത്.


ലാലു പ്രസാദ് യാദവിന്റെ തീരുമാനപ്രകാരമാണ് മമതയെ പിന്തുണക്കാന്‍ തീരുമാനിച്ചത്. ബംഗാളില്‍ ബിജെപി അധികാരത്തില്‍ വരുന്നത് തടയുകയാണ് തങ്ങളുടെ പ്രഥമ പരിഗണനയെന്നും തേജസ്വി യാദവ് പറഞ്ഞു. മമതയ്ക്ക് പിന്തുണ നല്‍കാന്‍ ബംഗാളിലെ ബിഹാറി സമൂഹത്തോട് അദ്ദേഹം ആഹ്വാനം ചെയ്തു.


ബിഹാറില്‍ കോണ്‍ഗ്രസാണ് ആര്‍ജെഡിയുടെ സഖ്യകക്ഷി. ബംഗാളില്‍ കോണ്‍ഗ്രസിനെ അവഗണിച്ചാണ് ആര്‍ജെഡി നേതാവ് മമതയ്ക്ക് പിന്തുണ പ്രഖ്യാപിച്ചത് . അതേസമയം കോണ്‍ഗ്രസും ഇടത് പാര്‍ട്ടികളും സഖ്യമായിട്ടാണ് ഇത്തവണ ബംഗാളില്‍ മത്സരിക്കുന്നത്.




Tags: