ഗുജറാത്ത് വംശഹത്യക്കെതിരേ നിയമപോരാട്ടം നടത്തിയ ടീസ്റ്റ സെതല്‍വാദ് ഗുജറാത്ത് പോലിസിന്റെ കസ്റ്റഡിയില്‍

Update: 2022-06-25 13:03 GMT

ശ്രീനഗര്‍: ഗുജറാത്തില്‍ ഹിന്ദുത്വസംഘടനകളുടെ വംശഹത്യക്കെതിരേ ദശകങ്ങളോളംപോരാടിയ ടീസ്ത സെതല്‍വാദിനെ ഗുജറാത്ത് പോലിസിന്റെ ഭീകരതവിരുദ്ധ സക്വാഡ് കസ്റ്റഡിയിലെടുത്തു. മുംബൈയിലെ വസതിയില്‍നിന്ന് കസ്റ്റഡിയിലെടുത്ത അവരെ സാന്താക്രൂസ് പോലിസ് സ്‌റ്റേഷനിലേക്ക് മാറ്റി.

കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, എഎന്‍ഐക്ക് നല്‍കിയ ഒരു അഭിമുഖത്തില്‍ ടീസ്ത വ്യാജതെളിവുകള്‍ കോടതിയില്‍ ഹാജരാക്കിയെന്ന ആരോപണമുന്നയിച്ചിരുന്നു. അത് കഴിഞ്ഞ് മണിക്കൂറുകള്‍ക്കുളളിലാണ് ടീസ്ത കസ്റ്റഡിയിലായത്.

ഗുജറാത്ത് വംശഹത്യയിലെ ഗൂഢാലോചന അന്വേഷിക്കണമെന്നാവശ്യപ്പെട്ട് സാകിയ ജഫ്രി നല്‍കിയ ഹരജി സുപ്രിംകോടതി കഴിഞ്ഞ ദിവസം തള്ളിയതിനെത്തുടര്‍ന്നായിരുന്നു അമിത് ഷായുടെ അഭിമുഖം. ആ ഹരജിയില്‍ പ്രധാനമന്ത്രിക്ക് സുപ്രിംകോടതി ക്ലീന്‍ ചിറ്റ് നല്‍കുകയും ചെയ്തിരുന്നു.

2002 ഗുജറാത്ത് വംശഹത്യയില്‍ ഹിന്ദുത്വഅക്രമികളാല്‍ കൊല്ലപ്പെട്ട കോണ്‍ഗ്രസ് എംപി ഇസ് ഹാന്‍ ജഫ്രിയുടെ ഭാര്യ സാകിയ ജഫ്രിയാണ് ഹരജി നല്‍കിയത്.

Tags:    

Similar News