കേരള ടെക്‌നിക്കല്‍ ഹൈസ്‌കൂള്‍ എട്ടാം ക്ലാസ് പ്രവേശനത്തിന് ഇപ്പോള്‍ അപേക്ഷിക്കാം

Update: 2020-05-12 14:46 GMT

തിരുവനന്തപുരം: കേരള സര്‍ക്കാരിനു കീഴിലുള്ള ടെക്‌നിക്കല്‍ ഹൈസ്‌കൂളില്‍ എട്ടാം ക്ലാസിലേക്കുള്ള പ്രവേശനത്തിന് ഇപ്പോള്‍ അപേക്ഷിക്കാം. മെയ് 13 മുതല്‍ ഓണ്‍ലൈന്‍ അപേക്ഷകള്‍ സ്വീകരിച്ചുതുടങ്ങും. അവസാന തിയ്യതി മെയ് 22. കൊവിഡ് 19 ആയതുകൊണ്ട് ഇത്തവണ പ്രവേശന പരീക്ഷ ഉണ്ടായിരിക്കുകയില്ല. ഏഴാം ക്ലാസ് പരീക്ഷയുടെ മാര്‍ക്ക് അടിസ്ഥാനപ്പെടുത്തിയായിരിക്കും പ്രവേശനം നടത്തുക. www.polyadmission.org എന്ന സൈറ്റ് വഴിയാണ് അപേക്ഷിക്കേണ്ടത്. 

Tags:    

Similar News