വെറ്റിലപ്പാറയില്‍ പുറമ്പോക്ക് ഭൂമിയില്‍ നിന്ന് തേക്ക് മരങ്ങള്‍ മുറിച്ചു കടത്തി
അരീക്കോട്: വെറ്റിലപ്പാറ വില്ലേജിലെ വെറ്റിലപ്പാറ പുഴയുടെ പുറമ്പോക്ക് ഭൂമിയിലെ തേക്ക് മരങ്ങള്‍ മുറിച്ച് കടത്തിയതായി പരാതി. ലക്ഷങ്ങള്‍ വിലമതിക്കുന്ന 60 വര്‍ഷത്തിലേറെ പഴക്കമുള്ള മരങ്ങളാണ് മുറിച്ചുമാറ്റിയത്. മരങ്ങള്‍ ഉള്‍പ്പെടുന്ന ഏക്കര്‍ കണക്കിന് ഭൂമിയാണ് പലരും കൈവശപ്പെടുത്തിയിട്ടുള്ളത്. അവിടെയുള്ള മരങ്ങളാണ് മുറിച്ചു മാറ്റിയത്.
തേക്ക് മുറിക്കണമെങ്കില്‍ വനംവകുപ്പിന്റെ അനുമതി വേണം. തേക്ക് മുറിക്കാന്‍ വനംവകുപ്പ് അനുമതി നല്‍കിയിട്ടില്ലെന്നാണ് വിവരം. ലേലവും നടന്നിട്ടില്ല.
ഈ ഭാഗങ്ങളില്‍ മരങ്ങള്‍ മുറിച്ചതായി മുന്‍പും ആക്ഷേപമുയര്‍ന്നിരുന്നു. റവന്യൂ വകുപ്പിലെ ചില ഉദ്യോഗസ്ഥരുടെ ഒത്താശയോടെയാണ് ഇത്തരം നീക്കങ്ങള്‍ നടത്തുന്നത്.
പുറമ്പോക്ക് ഭൂമിയിലെ കയ്യേറ്റം ഒഴിപ്പിക്കാന്‍ റീ സര്‍വ്വേ നടത്തണമെന്ന ആവശ്യം ബന്ധപ്പെട്ടവര്‍ അവഗണിക്കുകയാണെന്ന് വെറ്റിലപ്പാറയിലെ പരിസരവാസികള്‍ പറഞ്ഞു.