ക്ലാസില്‍ മൊബൈല്‍ ഗെയിം കളിച്ചത് ചോദ്യം ചെയ്തു; അധ്യാപികയുടെ മൂക്ക് വിദ്യാര്‍ഥി ഇടിച്ച് തകര്‍ത്തു
ആലപ്പുഴ: ക്ലാസില്‍ ഗെയിം കളിച്ചത് ചോദ്യം ചെയ്ത അധ്യാപികയുടെ മൂക്ക് വിദ്യാര്‍ഥി ഇടിച്ച് തകര്‍ത്തു. മാലിദ്വീപിലെ ഗധു ദ്വീപില്‍ ഗഫാ ധാല്‍ അടോള്‍ സ്‌കൂളിലെ അധ്യാപികയും ചെങ്ങന്നൂര്‍ സ്വദേശിയുമായ സ്മിത എന്‍ പിള്ളയ്ക്കാണ് പരിക്കേറ്റത്. ആക്രമണത്തില്‍ സ്മിതയുടെ മൂക്കിന്റെ എല്ലിന് പൊട്ടലുള്ളതിനാല്‍ അടിയന്തര ശസ്ത്രക്രിയ ആവശ്യമാണെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.
ലബോറട്ടറിയിലെ കമ്പ്യൂട്ടറില്‍ ക്ലാസ് എടുത്തുകൊണ്ടിരിക്കെ എട്ടാം ക്ലാസ് വിദ്യാര്‍ഥി ഗെയിം കളിക്കുന്നത് ശ്രദ്ധയില്‍പ്പെട്ട സ്മിത പലതവണ വിലക്കിയിരുന്നു. അത് കാര്യമാക്കാതെ വിദ്യാര്‍ഥി ഗെയിം കളി തുടര്‍ന്നു. വീഡിയോ പകര്‍ത്തി പ്രിന്‍സിപ്പലിന് അയക്കുമെന്ന് അധ്യാപിക പറഞ്ഞതോടെ ഫോണ്‍ എറിഞ്ഞ് പൊട്ടിക്കുകയും മൂക്കില്‍ തുടര്‍ച്ചയായി ഇടിക്കുകയുമായിരുന്നു. രക്തം വാര്‍ന്ന് ബോധരഹിതയായ സ്മിതയെ ഉടന്‍ ആശുപത്രിയിലെത്തിച്ചു. മാലിദ്വീപ് ഹൈക്കമ്മീഷണറുമായി ബന്ധപ്പെട്ടിട്ടുണ്ടെന്നും സ്മിതയെ നാട്ടിലേക്ക് കൊണ്ടുവരാനുള്ള ശ്രമം നടത്തുകയാണെന്നും ഭര്‍ത്താവ് ദീപക് പറഞ്ഞു. സംഭവത്തില്‍ സ്‌കൂള്‍ അധികൃതര്‍ പോലിസില്‍ പരാതി നല്‍കി.