മൂല്യനിര്‍ണയം ബഹിഷ്‌കരിക്കാനുള്ള അധ്യാപകരുടെ തീരുമാനം പിന്‍വലിക്കണം: കാംപസ് ഫ്രണ്ട്

ഖാദര്‍ കമ്മീഷന്‍ റിപ്പോര്‍ട്ടിനെതിരെ പരാതിയുണ്ടെങ്കില്‍ സമരങ്ങള്‍ക്ക് മറ്റുവഴികള്‍ നോക്കണം. അതല്ലാതെ വിദ്യാര്‍ഥികള്‍ പ്രതീക്ഷയോടെ എഴുതിയ പരീക്ഷകള്‍ വെച്ച് സമരം നടത്തുകയല്ല വേണ്ടതെന്നും ഫാത്തിമ ഷെറിന്‍ പറഞ്ഞു.

Update: 2019-03-26 13:36 GMT

കോഴിക്കോട്: ഖാദര്‍ കമ്മറ്റി റിപോര്‍ട്ടിന്റെ പേരില്‍ ഹയര്‍സെക്കന്‍ഡറി പരീക്ഷകളുടെ മൂല്യനിര്‍ണയം ബഹിഷ്‌കരിക്കാനുള്ള അധ്യാപകരുടെ തീരുമാനം പിന്‍വലിക്കണമെന്ന് കാംപസ് ഫ്രണ്ട് സംസ്ഥാന വൈസ് പ്രസിഡന്റ് ഫാത്തിമ ഷെറിന്‍. പ്രധാന പരീക്ഷകളുടെ മൂല്യനിര്‍ണയം നിര്‍ത്തിവച്ചല്ല സര്‍ക്കാരിനെതിരേ സമരം ചെയ്യേണ്ടത്. അധ്യാപകരുടെ സമരം ഫലത്തില്‍ വിദ്യാര്‍ത്ഥികള്‍ക്കേ വിനയാവുകയുള്ളൂ.

വിദ്യാര്‍ത്ഥികളുടെ ഉപരിപഠനമുള്‍പ്പെടെ പ്രതിസന്ധിയിലാവും. തുടര്‍ച്ചയായി പരീക്ഷാകാലത്ത് വിദ്യാര്‍ഥി വിരുദ്ധ നിലപാടുകള്‍ പല കോണുകളില്‍ നിന്നായി വര്‍ധിക്കുമ്പോഴും ഇടതുപക്ഷ സര്‍ക്കാരും വിദ്യാഭ്യാസ വകുപ്പും മൗനം തുടരുകയാണ്. വിദ്യാര്‍ഥികളുടെ ഭാവി വെച്ച് രാഷ്ട്രീയം കളിക്കാന്‍ ആരെയും അനുവദിക്കില്ല. ഖാദര്‍ കമ്മീഷന്‍ റിപ്പോര്‍ട്ടിനെതിരെ പരാതിയുണ്ടെങ്കില്‍ സമരങ്ങള്‍ക്ക് മറ്റുവഴികള്‍ നോക്കണം. അതല്ലാതെ വിദ്യാര്‍ഥികള്‍ പ്രതീക്ഷയോടെ എഴുതിയ പരീക്ഷകള്‍ വെച്ച് സമരം നടത്തുകയല്ല വേണ്ടതെന്നും ഫാത്തിമ ഷെറിന്‍ പറഞ്ഞു.

Tags:    

Similar News