മുംബൈയില്‍ സ്‌കൂള്‍ ലിഫ്റ്റില്‍ കുടുങ്ങിയ അധ്യാപിക മരിച്ചു

Update: 2022-09-17 14:12 GMT

മുംബൈ: വടക്കന്‍ മുബൈയിലെ മലാഡില്‍ സ്‌കൂള്‍ ലിഫ്റ്റില്‍ കുടുങ്ങിയ അധ്യാപിക മരിച്ചതായി പോലിസ് അറിയിച്ചു. മലാഡിലെ സെന്റ് മേരിസ് ഇംഗ്ലീഷ് ഹൈസ്‌കൂളില്‍ വെള്ളിയാഴ്ചയാണ് ദാരുണമായ ഈ സംഭവം നടന്നത്. ലിഫ്റ്റ് അടക്കുന്നതിനിടയില്‍ ബാഗ് കുടുങ്ങുകയായിരുന്നു. അതിനിടയില്‍ ലിഫ്റ്റ് ചലിക്കുകയും തല ഞെരിയുകയും ചെയ്തു. സിസിടിവി ദൃശ്യങ്ങള്‍ പോലിസ് പരിശോധിച്ചു.

ജാനെല്‍ ഫെര്‍ണാണ്ടസാണ് മരിച്ചത്. രണ്ടാം നിലയിലേക്ക് പോകാന്‍ സ്റ്റാഫ് റൂം ഉള്ള ആറാം നിലയില്‍ ലിഫ്റ്റിനുവേണ്ടി കാത്തിരിക്കുകയായിരുന്നു. ഉച്ചക്ക് ഒരു മണിക്കാണ് സംഭവം.

സഹപ്രവര്‍ത്തകര്‍ പാഞ്ഞെത്തി രക്ഷിക്കാന്‍ ശ്രമിച്ചെങ്കിലും പുറത്തെടുക്കുമ്പോഴേക്കും അവര്‍ക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു.

സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും അതിനുമുമ്പേ മരിച്ചു.

അസ്വഭാവിക മരണത്തിന് പോലിസ് കേസെടുത്തു.