ടോറസ് ലോറി തലകീഴായി കുളത്തിലേക്ക് മറിഞ്ഞു; ഡ്രൈവര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു

Update: 2022-07-07 11:11 GMT

തിരുവനന്തപുരം: ധനുവച്ചപുരത്ത് ടോറസ് ലോറി തലകീഴായി കുളത്തിലേക്ക് മറിഞ്ഞു. അപകടത്തില്‍ നിന്നും ഡ്രൈവര്‍ അത്ഭുതകരമായി രക്ഷപെട്ടു. ഉച്ചയ്ക്ക് രണ്ടോടെയായിരുന്നു അപകടം. ധനുവച്ചപുരത്തെ ബണ്ട് റോഡില്‍ നിന്നും ലോറി കുളത്തിലേക്ക് മറിയുകയായിരുന്നു.

സമീപത്തെ റോഡ് നിര്‍മാണത്തിന് ആവശ്യമായ മിറ്റലുമായെത്തിയ ലോറിയാണ് അപകടത്തില്‍പ്പെട്ടത്. ലോറിയുടെ പിന്‍ചക്രം നിന്ന റോഡിന്റെ ഭാഗം ഇടിഞ്ഞുതാഴ്ന്നതോടെ ലോറി കുളത്തിലേക്ക് മറിയുകയായിരുന്നു. മറിയുന്നതിന് തൊട്ടുമുമ്പ് പുറത്തേക്ക് ചാടിയതിനാല്‍ ഡ്രൈവര്‍ രക്ഷപ്പെട്ടു. കനത്ത മഴയെത്തുടര്‍ന്ന് കുളത്തില്‍ വെള്ളം കൂടുതലാണ്. ഫയര്‍ഫോഴ്‌സും നാട്ടുകാരും ചേര്‍ന്ന് ലോറി ഉയര്‍ത്താനുള്ള ശ്രമങ്ങള്‍ തുടരുകയാണ്.

Tags:    

Similar News