കേരളത്തിലെ ആദ്യ കാഴ്ച വെല്ലുവിളി നേരിടുന്ന ജഡ്ജിയായി താന്യ നാഥന്‍ ചുമതലയേല്‍ക്കും
തിരുവനന്തപുരം: കേരളത്തിലെ ജുഡീഷ്യറി പരീക്ഷകളില്‍ വിജയിച്ച ആദ്യത്തെ കാഴ്ച വെല്ലുവിളി നേരിടുന്ന വ്യക്തിയായി മാറി താന്യ നാഥന്‍. സിവില്‍ ജഡ്ജസ് (ജൂനിയര്‍ ഡിവിഷന്‍) പരീക്ഷകളില്‍ വികലാംഗരുടെ പട്ടികയിലാണ് താന്യ നഥാന്‍ ഒന്നാം സ്ഥാനത്തെത്തിയത്.
100% കാഴ്ച വെല്ലുവിളി നേരിടുന്ന ഈ വിദ്യാര്‍ഥി കണ്ണൂര്‍ സര്‍വകലാശാലയില്‍ നിന്ന് ഒന്നാം റാങ്കോടെ എല്‍എല്‍ബി ബിരുദം നേടി.കണ്ണൂര്‍ ജില്ലയിലെ തളിപ്പറമ്പില്‍ അഭിഭാഷകയായി പ്രാക്ടീസ് ചെയ്ത ശേഷമാണ് ജുഡീഷ്യറി പരീക്ഷയില്‍ പങ്കെടുക്കാന്‍ തീരുമാനിച്ചത്.
കാഴ്ച വൈകല്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഇന്ത്യയിലെ ജുഡീഷ്യല്‍ സേവനങ്ങളിലേക്ക് നിയമനം ലഭിക്കാന്‍ അര്‍ഹതയുണ്ടെന്ന് സുപ്രിംകോടതി വിധിച്ച് ഒരു വര്‍ഷത്തിനുള്ളിലാണ് താന്യ നാഥന്റെ വിജയം.