ഫുള്‍ എ പ്ലസ് കിട്ടിയ പോലിസ് ഉദ്യോഗസ്ഥരുടെ മക്കള്‍ക്ക് താനൂര്‍ പോലിസിന്റെ ആദരം

Update: 2021-11-13 06:56 GMT

താനൂര്‍: മലപ്പുറം പോലിസ് സഹകരണ സംഘത്തിന്റെ നേതൃത്വത്തില്‍ എസ്എസ്എല്‍സി, പ്ലസ് ടു പരീക്ഷകളില്‍ ഫുള്‍ എ പ്ലസ് നേടിയ പോലിസ് ഉദ്യോഗസ്ഥരുടെ മക്കളെ ആദരിച്ചു. താനൂര്‍ പോലിസ് സ്‌റ്റേഷനില്‍വച്ച് നടന്ന ചടങ്ങ് താനൂര്‍ ഡിവൈഎസ്പി മൂസ വള്ളിക്കാടന്‍ ഉദ്ഘാടനം ചെയ്തു. കുട്ടികള്‍ക്കുള്ള ക്യാഷ് അവാര്‍ഡ് വിതരണവും നടന്നു.

താനൂര്‍ ഇന്‍സ്‌പെക്ടര്‍ ജീവന്‍ ജോര്‍ജ് അധ്യക്ഷത വഹിച്ചു. എഎസ്‌ഐ മധു സ്വാഗതം പറഞ്ഞു. കേരള പോലിസ് അസോസിയേഷന്‍ മലപ്പുറം ജില്ലാ സെക്രട്ടറി കെ സിനീഷ്, മലപ്പുറം പോലിസ് സൊസൈറ്റി മെമ്പര്‍ റുബീന, എസ്‌ഐ അഷ്‌റഫ് എന്നിവര്‍ ആശംസയര്‍പ്പിച്ചു. താനൂര്‍ പോലിസ് സ്‌റ്റേഷനിലെ സലേഷ് നന്ദി പറഞ്ഞു.

Tags: