തന്‍സീഖുല്‍ ഹുഫ്ഫാള് ശില്‍പശാല മലപ്പുറത്ത്

പാണക്കാട് സ്വാദിഖലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും.

Update: 2021-02-11 16:34 GMT

പെരിന്തല്‍മണ്ണ: ഹിഫഌ കോളജ് അധ്യാപകര്‍ക്കും ഭാരവാഹികള്‍ക്കുമായി പട്ടിക്കാട് ജാമിഅ: നൂരിയ്യ: സംഘടിപ്പിക്കുന്ന തന്‍സീഖുല്‍ ഹുഫ്ഫാള് ശില്‍പശാല ഫെബ്രുവരി 16 ചൊവ്വാഴ്ച മലപ്പുറത്ത് നടക്കും. രാവിലെ 10ന് സുന്നി മഹല്‍ ഓഡിറ്റോറിയത്തില്‍ നടക്കുന്ന ശില്‍പശാലയില്‍ സമസ്ത കേരള ജംഇയ്യതുല്‍ ഉലമ ജനറല്‍ സെക്രട്ടറി കെ ആലിക്കുട്ടി മുസ്ലിയാര്‍ അധ്യക്ഷത വഹിക്കും. പാണക്കാട് സ്വാദിഖലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും.

ഹിഫഌ കോളജുകളുടെ സിലബസ് ക്രമീകരണം, കരിക്കുലം, അധ്യാപന രീതി, ഹിഫഌ പൂര്‍ത്തിയാക്കിയവരുടെ തുടര്‍പഠനം മുതലായവ ശില്‍പശാലയില്‍ വിഷയീഭവിക്കും. ഹാഫിള് അഹ്മദ് നസീം ബാഖവി (അബൂദാബി), ഹാഫിള് ഇബ്രാഹീം ഫൈസി കൊടുവള്ളി, ഹാഫിള് അബ്ദുല്ല ഫൈസി കണ്ണൂര്‍, ഖാരിഅ' മൊയ്തു നദ് വി വിഷയമവതരിപ്പിക്കും.

പി കെ അബ്ദുല്‍ ഗഫൂര്‍ അല്‍ ഖാസിമി, മൊയ്തീന്‍ ഫൈസി പുത്തനഴി, മുഹമ്മദ് ഫൈസി പുവ്വത്തിക്കല്‍, പി അബ്ദുല്‍ ഹമീദ് എംഎല്‍എ, ഹംസ റഹ്മാനി കൊണ്ടിപ്പറമ്പ്, ഇബ്രാഹീം ഫൈസി തിരൂര്‍ക്കാട് മുജ്തബ ഫൈസി ആനക്കര സംസാരിക്കും. ജാമിഅ: നൂരിയ്യ: തഫ്‌സീര്‍ വിഭാഗം മേധാവി ളിയാഉദ്ദീന്‍ ഫൈസി മേല്‍മുറി ശില്‍പശാലക്ക് നേതൃത്വം നല്‍കും. താല്പര്യമുള്ള സ്ഥാപന മേധാവികള്‍ 9747399584, 92889 51564 എന്നീ നമ്പറുകളില്‍ ബന്ധപ്പെടുക.

Tags:    

Similar News