കേരളത്തില്‍ നിന്നുള്ള ഇറച്ചികോഴികള്‍ക്ക് തമിഴ്‌നാട്ടില്‍ വിലക്ക്

Update: 2021-01-08 15:46 GMT
ചെന്നൈ: കേരളത്തില്‍ നിന്നുള്ള ഇറച്ചികോഴികള്‍ക്ക് തമിഴ്‌നാട്ടില്‍ വിലക്ക് ഏര്‍പ്പെടുത്തി. അതിര്‍ത്തി ചെക്ക്‌പോസ്റ്റുകളില്‍ കര്‍ശന പരിശോധനയ്ക്ക് തമിഴ്‌നാട് സര്‍ക്കാര്‍ നിര്‍ദേശം നല്‍കി. ഇറച്ചികോഴികളുമായി തമിഴ്‌നാട്ടിലേക്ക് എത്തുന്ന എല്ലാ വാഹനങ്ങളും തിരിച്ച് അയക്കും. പരിശാധനയ്ക്കായി പ്രത്യേക സ്‌ക്വാഡ് രൂപീകരിച്ചു. 1061 റാപ്പിഡ് റെസ്‌പോണ്‍സ് ടീമ്മുകളെ വിന്യസിച്ചു. കേരളത്തില്‍ നിന്ന് തമിഴ്‌നാട്ടിലേക്ക് കടക്കുന്ന എല്ലാ വാഹനങ്ങളും അണുമുക്തമാക്കും.